---
title: "ചക്കിട്ടപാറ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടിയും റോഡുകള്‍ക്ക് 4 കോടിയും "
english_title: "15 crore for employment guarantee scheme and 4 crore for roads in Chakkitapara budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34106/15-crore-for-employment-guarantee-scheme-and-4-crore-for-roads-in-chakkitapara-budget"
published_at: "2022-03-26T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f2a9449580_WATER MERK  NEW.JPG"
keywords: []
---

# ചക്കിട്ടപാറ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടിയും റോഡുകള്‍ക്ക് 4 കോടിയും 

> **Lead Summary:** ** ചക്കിട്ടപാറ: **പഞ്ചായത്തിന്റെ 2022- 3 വര്‍ഷത്തെ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടി രൂപയും റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 4 കോടി രൂപയും നീക്കിവച്ചു.

## Article Content

** ചക്കിട്ടപാറ: **പഞ്ചായത്തിന്റെ 2022- 3 വര്‍ഷത്തെ ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 15 കോടി രൂപയും റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 4 കോടി രൂപയും നീക്കിവച്ചു.

493059532 രൂപ വരവും, 49,0804543 രൂപ ചെലവും, 2294789 രൂപ മിച്ചമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചു. ചക്കിട്ടപാറയിലെ പഴയ പഞ്ചായത്ത് ഓഫിസ് ഉപയോഗപ്പെടുത്തി കലാ പഠനകേന്ദ്രത്തിനു 1 കോടി രൂപ വകയിരുത്തി.

പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തില്‍ ജലസേചന വകുപ്പിന്റെ ഭൂമിയില്‍ ടൂറിസ്റ്റുകള്‍ക്കു റിസോര്‍ട്ട് നിര്‍മിക്കാന്‍ 1 കോടി രൂപ മാറ്റിവച്ചു. ഭവന പൂര്‍ത്തീകരണത്തിന് 15 കോടിയും 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തേന്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് 20 ലക്ഷവും പുഴ വീണ്ടെടുക്കലും നവീകരണത്തിനും 50 ലക്ഷവും ആധുനിക സൗകര്യമുള്ള നീന്തല്‍ക്കുളത്തിനു 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

വന്യമൃഗ ശല്യം നേരിടുന്ന കൃഷിക്കാര്‍ക്ക് സോളര്‍ വേലിക്ക് 50 ലക്ഷം രൂപയും അങ്കണവാടി വൈവിധ്യവല്‍ക്കരണത്തിന് 25 ലക്ഷവും കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പിനും ചികിത്സയ്ക്കും 25 ലക്ഷവും ബജറ്റില്‍ ഉള്‍പ്പെടുത്തി.

ചക്കിട്ടപാറ രാജ്യാന്തര സ്റ്റേഡിയവു പന്നിക്കോട്ടൂര്‍ പിഎച്ച്‌സി കെട്ടിടവും യാഥാര്‍ഥ്യമാക്കും പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, ബിന്ദു വല്‍സന്‍, മെംബര്‍മാരായ കെ.എ.ജോസുകുട്ടി, ജിതേഷ് മുതുകാട്, ഇ.പി നുസ്‌റത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34106/15-crore-for-employment-guarantee-scheme-and-4-crore-for-roads-in-chakkitapara-budget)