---
title: "തെരുവ് നായ ആക്രമണം; വീടുകള്‍ സന്ദര്‍ശ്ശിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍"
english_title: "Stray dog ​​attack; Koothali Grama Panchayat members visit homes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341084/stray-dog-attack-koothali-grama-panchayat-members-visit-homes"
published_at: "2026-02-09T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989c08bc922a_koooooo.JPG"
keywords: []
---

# തെരുവ് നായ ആക്രമണം; വീടുകള്‍ സന്ദര്‍ശ്ശിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍

> **Lead Summary:** പേരാമ്പ്ര: പൈതോത്തും പരിസരപ്രദേശങ്ങളിലും തെരുവ് നായ ആക്രമണം. ഇന്ന് കാലത്താണ് സംഭവം. പിഎസ് സി കോച്ചിങ്ങിനായി പോകുന്ന വിദ്യാര്‍ത്ഥിനിയെ പുറകിലൂടെ വന്നാണ് നായ കടിച്ചത്. സ്‌കൂളില്‍ പോകുകയായിരുന്ന 3-ാം ക്ലാസുകാരിയുടെ ദേഹത്തേക്ക് നായ പാഞ്ഞുകയറുകയുണ്ടായി. വസ്ത്രങ്ങള്‍ കീറിയെങ്കിലും കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

## Article Content

പേരാമ്പ്ര: പൈതോത്തും പരിസരപ്രദേശങ്ങളിലും തെരുവ് നായ ആക്രമണം. ഇന്ന് കാലത്താണ് സംഭവം. പിഎസ് സി കോച്ചിങ്ങിനായി പോകുന്ന വിദ്യാര്‍ത്ഥിനിയെ പുറകിലൂടെ വന്നാണ് നായ കടിച്ചത്. സ്‌കൂളില്‍ പോകുകയായിരുന്ന 3-ാം ക്ലാസുകാരിയുടെ ദേഹത്തേക്ക് നായ പാഞ്ഞുകയറുകയുണ്ടായി. വസ്ത്രങ്ങള്‍ കീറിയെങ്കിലും കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വീട്ടില്‍ കെട്ടിയിട്ട നായക്കും കടിയേറ്റിട്ടുണ്ട്. കൂടാതെ മറ്റ് നായകളേയും കടിച്ചു എന്നാണ് അറിഞ്ഞത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റഹീന അറയിലിന്റെ നേതൃത്വത്തില്‍ വീട് സന്ദര്‍ശ്ശിച്ചു. മൃഗഡോക്ടറെ വിളിച്ച് ഇഞ്ചക്ഷന്‍ എടുക്കാനുള്ള നിര്‍ദ്ദേശവും നല്‍കി.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനോടൊപ്പം മെമ്പര്‍മാരായ രവീന്ദ്രന്‍ കേളോത്ത്, എന്‍.എം മണി, ഷീബ പ്രഭാകരന്‍, ധന്യ രമേഷ്, സെക്രട്ടറി മനോജ്, മുന്‍ പഞ്ചായത്ത് അംഗം ബിനോയ് എന്നിവരും മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചു. 

കൂടാതെ പേരാമ്പ്രയിലും തെരുവ് നായ ആക്രമണത്തില്‍ 8 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341084/stray-dog-attack-koothali-grama-panchayat-members-visit-homes)