---
title: "ദന്ത പരിശോധനാ ക്യാമ്പും ദന്ത സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Dental check-up camp and dental care class organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341180/dental-check-up-camp-and-dental-care-class-organized"
published_at: "2026-02-10T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ace8185dfb_cmp.jpg"
keywords: []
---

# ദന്ത പരിശോധനാ ക്യാമ്പും ദന്ത സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** കോട്ടൂര്‍ : പെരവച്ചേരി ജിഎല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെയും കോഴിക്കോട് ഗവ ഡെന്റല്‍ കോളെജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദന്ത പരിശോധനാ ക്യാമ്പും ദന്ത സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

കോട്ടൂര്‍ : പെരവച്ചേരി ജിഎല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെയും കോഴിക്കോട് ഗവ ഡെന്റല്‍ കോളെജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദന്ത പരിശോധനാ ക്യാമ്പും ദന്ത സംരക്ഷണ ക്ലാസും സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സുജാത ഉദ്ഘാടനം ചെയ്തു. ഡോ: നീതു ജനാര്‍ദ്ധനന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സിനി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വി.കെ ഇസ്മയില്‍ സംസാരിച്ചു.

കോഴിക്കോട് ഡെന്റല്‍ കോളെജിലെ ഡോക്റ്റര്‍മാരായ ഡോ. അശ്വതി അശോക്, ഡോ. നീതു ജനാര്‍ദ്ധനന്‍, ഡോ. എസ്.പി ഐശ്വര്യ എന്നിവര്‍ രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും തുടങ്ങി നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341180/dental-check-up-camp-and-dental-care-class-organized)