---
title: "സംഘബോധത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഗാഥകളാണ് ഫോക്ലോര്‍;  കുഞ്ഞിക്കണ്ണന്‍ വാണിമേല്‍"
english_title: "Folklore is the story of freedom of group consciousness; Kunjikannan Vanimel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341226/folklore-is-the-story-of-freedom-of-group-consciousness-kunjikannan-vanimel"
published_at: "2026-02-10T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698af86e5fec6_vl.jpg"
keywords: []
---

# സംഘബോധത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഗാഥകളാണ് ഫോക്ലോര്‍;  കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

> **Lead Summary:** ആവള : ഫോക്ലോര്‍ രംഗത്തെ അതുല്യ പ്രതിഭയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സി.കെ. ശിവദാസന്റെ ഒന്നാംചരമവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

## Article Content

ആവള : ഫോക്ലോര്‍ രംഗത്തെ അതുല്യ പ്രതിഭയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സി.കെ. ശിവദാസന്റെ ഒന്നാംചരമവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ നിര്‍വഹിച്ചു. വാചികവും അവാചികവുമായ നാടോടി കലാപാരമ്പര്യം സംഘബോധത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഗാഥകളാണെന്ന് അദ്ദേഹം പറഞ്ഞു.

കലാവേദി പ്രസിഡണ്ട് പി.ഇ. രവി അധ്യക്ഷത വഹിച്ചു. കൊയിലോത്ത് ഗംഗാധരന്‍, കെ. അപ്പുക്കുട്ടി, സി.എം. ഗംഗാധരന്‍, വിജയന്‍ ആവള, രാജന്‍ അരീക്കല്‍, എന്‍.പി. പ്രസന്ന, അഖിലേഷ് നിട്ടൂര്‍, പി.എം. സുധാകരന്‍, ടി.എം. രാഘവക്കുറുപ്പ്, കെ.വി. സുനില്‍കുമാര്‍, ബൈജു ആവള എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341226/folklore-is-the-story-of-freedom-of-group-consciousness-kunjikannan-vanimel)