---
title: "എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി"
english_title: "The Maha Ganapathi Temple in Edakayil celebrates Shivaratri festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341232/the-maha-ganapathi-temple-in-edakayil-celebrates-shivaratri-festival"
published_at: "2026-02-10T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b0735d3aa5_kodi.jpg"
keywords: []
---

# എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി

> **Lead Summary:** പേരാമ്പ്ര: എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് മഹോത്സവം നടക്കുന്നത്.

## Article Content

പേരാമ്പ്ര: എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് മഹോത്സവം നടക്കുന്നത്.

ഇന്ന് വൈകിട്ട് 6 മണിക്ക് ദീപാരാധന, 6.30 ന് തായമ്പക, 7.30 ന് പ്രഭാഷണം ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, 8.30 ന് നേര്‍ച്ച വിളക്ക്. 11 ന് ബുധനാഴ്ച കാലത്ത് 5 മണിക്ക് നടതുറക്കല്‍, 8 മണിക്ക് ഉഷപൂജ, 6 മണിക്ക് ദീപാരാധന, 6.30 ന് തായമ്പക, 8.30 ന് നേര്‍ച്ച വിളക്ക്, രാത്രി 9 മണിക്ക് ഇവ എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന ഭക്തിഗാനസുധ.

12 ന് വ്യാഴാഴ്ച കാലത്ത് 5 മണിക്ക് നട തുറക്കല്‍, ഉഷപൂജ, പ്രഭാത ഭക്ഷണം, ദീപാരാധന, തായമ്പക, നേര്‍ച്ച വിളക്ക്, രാത്രി 9.30 ന് കായംകുളം പീപ്പിള്‍ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം അങ്ങാടിക്കുരുവികള്‍. 13 ന് വെള്ളിയാഴ്ച കാലത്ത് 5 മണിക്ക് നട തുറക്കല്‍, ഉഷപൂജ, പ്രഭാത ഭക്ഷണം, ദീപാരാധന, തായമ്പക, നേര്‍ച്ച വിളക്ക്, രാത്രി 9 മണിക്ക് ശ്രീ വിനായക നൃത്ത വിദ്യാലയം എടക്കയില്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍.

14 ന് ശനിയാഴ്ച കാലത്ത് 5 മണിക്ക് നട തുറക്കല്‍, ഉഷപൂജ, പ്രഭാത ഭക്ഷണം, നെല്ലളവ്, പ്രസാദഊട്ട്, ദീപാരാധന, വൈകിട്ട് വനിതകളുടെ പഞ്ചാരിമേളം, രാത്രി 8 മണിക്ക് അടിയന്തിര വിളക്ക്, 9 മണിക്ക് കുളങ്ങര ഭഗവതിക്ക് അരിചൊരിയല്‍.

15 ന് ഞായറാഴ്ച നട തുറക്കല്‍, പ്രഭാത ഭക്ഷണം, തുലാഭാരം, കുട്ടികളുടെ പഞ്ചാരിമേളം, ശ്രീഭൂതബലി, പ്രസാദഊട്ട്, ദീപാരാധന, തായമ്പക, രാത്രി 8 മണിക്ക് കളര്‍ ഡിസ്‌പ്ലേ, 8 30 മുതല്‍ പ്രാദേശിക കലാപരിപാടികള്‍, അവകാശ വരവുകള്‍.

16 ന് തിങ്കളാഴ്ച നട തുറക്കല്‍, പ്രഭാത ഭക്ഷണം, തുലാഭാരം, പ്രസാദഊട്ട്, ഇളനീര്‍വെപ്പ്, ശ്രീഭൂതബലി, താലപ്പൊലി, തളികക്കളി, ദീപാരാധന, വൈകിട്ട് കലാമണ്ഡലം ഹരികൃഷ്ണന്‍, കലാമണ്ഡലം യദുകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകം രാത്രി 1 മണിക്ക് എഴുന്നള്ളത്ത്, രാത്രി 2 മണിക്ക് കനലാട്ടം.

17 ന് ചൊവ്വാഴ്ച കാലത്ത് 6 മണിക്ക് നടതുറക്കല്‍, 10 മണിക്ക് എണ്ണയാട്ടം, ഇളനീരാട്ടം, വൈകിട്ട് 4 മണിക്ക് നടക്കുന്ന അന്നദാനത്തോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341232/the-maha-ganapathi-temple-in-edakayil-celebrates-shivaratri-festival)