---
title: "രാത്രികാല രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Nighttime blood test camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341339/nighttime-blood-test-camp-organized"
published_at: "2026-02-11T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c18c4d792d_yyyyyyyyyyyyyy.jpg"
keywords: []
---

# രാത്രികാല രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് മന്ത് രോഗ നിര്‍ണയ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.പി നാസര്‍ ഉദ്ഘാടനം ചെയ്തു. ജെഎച്ച്‌ഐ കെ.ടി ജോഗേഷ് അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് മന്ത് രോഗ നിര്‍ണയ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.പി നാസര്‍ ഉദ്ഘാടനം ചെയ്തു. ജെഎച്ച്‌ഐ കെ.ടി ജോഗേഷ് അധ്യക്ഷത വഹിച്ചു.

പ്രോഗാം വിഷയാവതരണം ഫീല്‍ഡ് അസിസ്റ്റന്റ് ടി.പി ബാബു വിശദീകരിച്ചു. മറ്റ് ജീവനക്കാരായ സി രഘു, ഫീല്‍ഡ് അസിസ്റ്റന്റ് പി.കെ സന്തോഷ്, ഷൈജിത്ത്, എ.കെ ദീപ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ 70 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. ജെഎച്ച്‌ഐ കെ പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആശവര്‍ക്കര്‍ ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341339/nighttime-blood-test-camp-organized)