---
title: "പേരാമ്പ്ര എയുപി സ്‌കൂള്‍ വാര്‍ഷികവും, വിദ്യാവനം പദ്ധതി ഉദ്ഘാടനവും ഫെബ്രുവരി 13 ന് "
english_title: "Perambra AUP School Anniversary and Vidyavanam Project Inauguration on February 13"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341400/perambra-aup-school-anniversary-and-vidyavanam-project-inauguration-on-february-13"
published_at: "2026-02-11T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c4a293173f_hyyyyuu.jpg"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂള്‍ വാര്‍ഷികവും, വിദ്യാവനം പദ്ധതി ഉദ്ഘാടനവും ഫെബ്രുവരി 13 ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ 97-ാം വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും ഫെബ്രുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ വി.എം മനേഷും കണ്‍വീനര്‍ സി.പി.എ അസീസ് എന്നിവര്‍ അറിയിച്ചു. വിദ്യാവനം പദ്ധതി വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിന് സഹായകരമായി സ്‌കൂളുകളില്‍ ഫോറസ്റ്ററി ക്ലബ് മുഖേനെ രുപപ്പെടുത്തുന്ന വനത്തിന്റെ ചെറു മാതൃക തോട്ടങ്ങളാണ് വിദ്യാവനം വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ 97-ാം വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും ഫെബ്രുവരി 13 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ വി.എം മനേഷും കണ്‍വീനര്‍ സി.പി.എ അസീസ് എന്നിവര്‍ അറിയിച്ചു. വിദ്യാവനം പദ്ധതി വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിന് സഹായകരമായി സ്‌കൂളുകളില്‍ ഫോറസ്റ്ററി ക്ലബ് മുഖേനെ രുപപ്പെടുത്തുന്ന വനത്തിന്റെ ചെറു മാതൃക തോട്ടങ്ങളാണ് വിദ്യാവനം വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

5 സെന്റ്  സ്ഥലം വനവകുപ്പിന്റെ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തിന് കൈമാറാന്‍ സന്നദ്ധരായ സ്‌കൂളുകള്‍ക്ക് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാമ്പത്തിക - സാങ്കേതിക സഹായം ചെയ്യുന്നത് വനം വകുപ്പിന്റെസാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ്. ജില്ലയിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, ഫോറസ്റ്ററി ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍, ഫോറസ്റ്ററി ക്ലബ്ബ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, പരിസ്ഥിതി വിഷയങ്ങളില്‍ തല്‍പരരായ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാവനം തോട്ടം നട്ടുവളര്‍ത്തി പരിചരിച്ച് സംരക്ഷിക്കുന്നത്. വിദ്യാവനം തോട്ടത്തിലേക്ക് നട്ടുവളര്‍ത്തുന്നതിന് ആവശ്യമായ വനസസ്യങ്ങള്‍, വളം, ജലസേചന സൗകര്യങ്ങള്‍ഒരുക്കല്‍, തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നത് വനവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ്.

ഒരു വര്‍ഷം പ്രായമായ വനവൃക്ഷത്തൈകള്‍ അതിസാന്ദ്രമായ രീതിയില്‍ നട്ടുപിടിപ്പിക്കുന്നു. വനത്തിനുള്ളിലെ പോലെ ഉയരമുള്ള വ്യക്ഷങ്ങള്‍, ചെറുവൃക്ഷങ്ങള്‍, ഫല വൃക്ഷങ്ങള്‍ , കുറ്റിച്ചെടികള്‍ വള്ളിച്ചെടികള്‍, എന്നിവയെ കൂടാതെ പൂമ്പാറ്റകളെയും പക്ഷികളെയും ആകര്‍ഷിക്കുന്ന സസ്യങ്ങള്‍ എന്നിവ പ്രത്യേകമായി വിദ്യാവനങ്ങളില്‍ സംരക്ഷിക്കപ്പെടുന്നു.വിദ്യാവന പരിചരണത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അനുഭവഭേദ്യമാവുന്നു. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരമാണ് വിദ്യാവനങ്ങള്‍.

കേരള വനവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ഏഴാമത്തെ വിദ്യാവനം പദ്ധതിയാണ് പേരാമ്പ്ര എ യുപി സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാകുന്നത്. പേരാമ്പ്ര ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കിഴക്ക് മാറി പ്രകൃതിരമണീയമായ തരിപ്പമലയുടെ താഴ്ഭാഗത്ത് അഞ്ചേക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പ്രദേശമാണ് പേരാമ്പ്ര എ യുപി സ്‌കൂള്‍ . സ്‌കൂളിലെ വിദ്യാവനം തോട്ടത്തിനകത്ത് 65 ഓളം വനവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചു വരുന്നു. തോട്ടത്തിലെ വന വൃക്ഷത്തൈകള്‍ കേരളത്തിലെ മുന്‍നിര സസ്യ ഗവേഷണ സ്ഥാപനമായ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ സസ്യശാസ്ത്ര വിഭാഗം സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരായ സലിം പിച്ചന്‍ , നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്പീഷിസ് ഐഡന്റിഫിക്കേഷന്‍ നടത്തി ഫോറസ്റ്റ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്യങ്ങളെ പരിചയപ്പെടുത്തി നല്‍കിയിട്ടുള്ളതുമാണ് .

പരിപാടിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. യാത്രയയപ്പ് സമ്മേളനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എയും പ്രീ പ്രൈമറി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടകണ്ടിയും ഉദ്ഘാടനം ചെയ്യും. മര്‍മ്മരം പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് നിര്‍വഹിക്കും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പി.പി മധു, ടി.കെ ഉണ്ണികൃഷ്ണന്‍ എന്നിവരെ ആദരിക്കും. വിദ്യാവനം പദ്ധതി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് വിശദീകരിക്കും. വാര്‍ഡ് അംഗം കെ.എം ശ്രീനിവാസന്‍, മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, എഇഒ കെ.വി. പ്രമോദ്, ബിപിഒ കെ ഷാജിമ തുടങ്ങിയവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341400/perambra-aup-school-anniversary-and-vidyavanam-project-inauguration-on-february-13)