---
title: "എസ്എസ്എല്‍സി തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി"
english_title: "SSLC intensive training camp begins at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341457/sslc-intensive-training-camp-begins-at-nochad"
published_at: "2026-02-11T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c743f6423d_bpc.JPG"
keywords: []
---

# എസ്എസ്എല്‍സി തീവ്ര പരിശീലന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സജ്ജം -2026 പദ്ധതി എസ്എസ്എല്‍സി 'നോ.ഡിഗ്രേഡ്' തീവ്രപരിശീലന പരിപാടിയുടെ രണ്ട് ദിവസത്തെ പേരാമ്പ്ര ബിആര്‍സി തല ക്യാമ്പ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സജ്ജം -2026 പദ്ധതി എസ്എസ്എല്‍സി 'നോ.ഡിഗ്രേഡ്' തീവ്രപരിശീലന പരിപാടിയുടെ രണ്ട് ദിവസത്തെ പേരാമ്പ്ര ബിആര്‍സി തല ക്യാമ്പ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. നസീറ, എസ് രാജീവന്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, ബിപിസി കെ. ഷാജിമ, പ്രധാനധ്യാപിക ടി.കെ. റാബിയ, സജ്ജം കോഡിനേറ്റര്‍ വി.എം. അഷറഫ്, ബിആര്‍സി. ട്രയിനര്‍ ടി.കെ. നൗഷാദ്, എംപിടിഎ പ്രസിഡണ്ട് ഹൈറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഹിന്ദി എന്നീ 5 വിഷയങ്ങളിലെ പരിശീലനവും മോട്ടിവേഷന്‍ ക്ലാസുമാണ് ക്യാമ്പില്‍ നല്‍കുന്നത്. ബിആര്‍സി പരിധിയിലെ 12 ഹൈസ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341457/sslc-intensive-training-camp-begins-at-nochad)