---
title: "കന്നാട്ടി വഞ്ചിക്കൂളി പ്രതിഷ്ഠാദിന തിറ മഹോത്സവത്തിന് കൊടിയേറി"
english_title: "Kannatti Vanchikuli installation day Thira festival hoisted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341462/kannatti-vanchikuli-installation-day-thira-festival-hoisted"
published_at: "2026-02-11T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c81e01332f_vng.JPG"
keywords: []
---

# കന്നാട്ടി വഞ്ചിക്കൂളി പ്രതിഷ്ഠാദിന തിറ മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** പാലേരി : കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പ്രതിഷ്ഠാദിന തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 11 ന് ആരംഭിച്ച ഉത്സവാഘോഷങ്ങള്‍ക്ക് 18 ന് സമാപനമാവും. ദേവസ്ഥാനം തന്ത്രി കീഴമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്.

## Article Content

പാലേരി : കന്നാട്ടി വഞ്ചിക്കൂളി ദേവസ്ഥാനത്തെ പ്രതിഷ്ഠാദിന തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 11 ന് ആരംഭിച്ച ഉത്സവാഘോഷങ്ങള്‍ക്ക് 18 ന് സമാപനമാവും. ദേവസ്ഥാനം തന്ത്രി കീഴമ്പത്ത് കുഞ്ഞിരാമന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്.

തിറ മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു. ദേവസ്ഥാനം മുഖ്യ കര്‍മ്മി പി.ടി. ചോയിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. കൊടിയേറ്റത്തിന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്  ഒ.വി. രാഗേഷ്, സെക്രട്ടറി ഇ.കെ പ്രകാശന്‍, ആഘോഷ കമ്മിറ്റി സെക്രട്ടറി പി.കെ രാജേഷ്, ഭാരവാഹികളായ ടി.പി. രാധാകൃഷ്ണന്‍, എന്‍.പി കുഞ്ഞിരാമന്‍, എം.കെ മനോജ് കുമാര്‍, എം.കെ രാഹുല്‍, പൂളക്കണ്ടി രാജീവന്‍, എ.കെ. കുഞ്ഞിരാമന്‍, എൻ .കെ ഗോകുൽ ദാസ് , എ.വി. ജയാനന്ദൻ, വി.കെ ലിഗേഷ്, മാതൃ സമിതി ഭാരവാഹികള്‍ യുവജന കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫെബ്രുവരി 12 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ നാമജപം 7 മണി മുതല്‍ നൃത്തനൃത്യങ്ങള്‍ അവതരണം കലാജ്ഞലി നൃത്ത വിദ്യാലയം കന്നാട്ടി രാത്രി 8 മണി എസ്‌കെഎഫ്‌സി പാലേരി അവതരിപ്പിക്കുന്ന ആയോധന കലാ പ്രദര്‍ശനം. രാത്രി 9.30 മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജാനുഏടത്തിയും കാണാരേട്ടനും ഒരുക്കുന്ന ലൈവ് സ്റ്റേജ് ഷോ ജാനു തമാശകള്‍ എന്നീ പരിപാടികള്‍ അരങ്ങേറും.

ഫെബ്രുവരി 13 വെള്ളി വൈകിട്ട് 6 മണി മുതല്‍ നാമജപം 7 മണി മുതല്‍ കലാന്ധസ്യ രാത്രി 10 പി സത്യന്‍ നയിക്കുന്ന കരോക്കെ ഗാന മേള.

ഫെബ്രുവരി 14 ശനി വൈകുന്നേരം 6 മണിക്ക് നാമജപം 7 മണി മുതല്‍ നാട്ടരങ്ങ്, നാടന്‍ പാട്ട്. രാത്രി 9 മണിക്ക് രജ്ഞിനി സ്‌കൂള്‍ ഓഫ് മ്യൂസിക് പാലേരി അവതരിപ്പിക്കുന്ന ഗാനമാലിക.

ഫെബ്രുവരി 15 ഞായര്‍ വൈകുന്നേരം 5.30 ന് കലവറനിറക്കല്‍ ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗോപുരത്തിലിടം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു. വൈകുന്നേരം 6.30 ന് നാമജപം. രാത്രി 7 മണി നൃത്തനൃത്യങ്ങള്‍ 8 മണിക്ക് കുട്ടി കൂട്ടം തരിപ്പിലോട് അവതരിപ്പിക്കുന്ന നാടകം ഒരു മുത്തശിക്കഥ. രാത്രി 9.30 ന് പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന മാന്ത്രിക മഴവില്ല്.

ഫെബ്രുവരി 16 തിങ്കള്‍ കാലത്ത് 7 മണി മഹാഗണപതി ഹോമം, ഭഗവതിസേവ, ഭണ്ഡാര സമര്‍പ്പണം പൂമൂടല്‍. ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 6.30 ദീപാരാധന. 7 മണിക്ക് തായമ്പക.

ഫെബ്രുവരി 17 ചൊവ്വ കാലത്ത് 6 മണി പള്ളിയുണര്‍ത്തല്‍. 9 മണി ഇളനീര്‍ കുല മുറി. ഉച്ചക്ക് 12.30 അന്നദാനം, വൈകിട്ട് 5 മണിക്ക് പഞ്ചവാദ്യം 5.30 ഇളനീര്‍ കുല വരവ് കന്നാട്ടി വാര്യക്കുന്നത്ത് ഗുളികന്‍ ദേവ സ്ഥാനത്ത് നിന്ന് ആരംഭിക്കുന്നു. 6 മണിക്ക് ഇളനീര്‍ വെപ്പ്. 6.30 ന് കൂളിവെള്ളാട്ട്. രാത്രി 7 മണിക്ക് ഭക്തി സാന്ദ്രവും പ്രൗഢ ഗംഭീരവും വര്‍ണ്ണാഭവവുമായ പൂക്കലശം താലപ്പൊലി ഘോഷയാത്ര. താലപ്പൊലി പഞ്ചവാദ്യം ശിങ്കാരിമേളം കാവടിയാട്ടം എന്നിവയോടെ വടക്കുമ്പാട് കല്ലിങ്കല്‍ ദേവസ്ഥാനത്ത് നിന്ന് പുറപ്പെടുന്നു. രാത്രി 9 മണിക്ക് വര്‍ണ്ണവിസ്മയമൊരുക്കുന്ന കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് ദേവസന്നിധിയില്‍ കാലാധി വര്‍ത്തിയായ അമ്മ മഹാമായയുടെ ഭഗവതി തിറ, ഗുളികന്‍ വെള്ളാട്ട്, ആകാശം തൊട്ട മുടിയും പാതളം തൊട്ട പാദവുമായി ശൈവാംശ ദേവന്‍ ശ്രീ ഗുളികന്‍ തിറ.

ഫെബ്രുവരി 18 ബുധന്‍ പുലര്‍ച്ചെ ഒരു മണി തണ്ടാന്‍ വരവ്. അമ്പല പറമ്പ് ബിനുവിന്റെ വീട്ടില്‍ നിന്ന് പുറപ്പെടുന്നു. തുടര്‍ന്ന് വിഷ്ണു മായയായി അനുഗ്രഹാശിസുകള്‍ ഭക്തമനസില്‍ ചൊരിഞ്ഞ് കുട്ടിച്ചാത്തന്‍ തിറ, നിഴല്‍ തിറ, കാളി ത്തിറ, ഗുരുതി. കാലത്ത് 8 മണിക്ക് വാളകം കൂടലോടെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341462/kannatti-vanchikuli-installation-day-thira-festival-hoisted)