---
title: "രാജ്യ പുരസ്‌കാരത്തില്‍ ഇരട്ട നേട്ടവുമായി കൂത്താളി വിഎച്ച്എസ്എസ്"
english_title: "Koothali VHSS wins double in the state awards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341552/koothali-vhss-wins-double-in-the-state-awards"
published_at: "2026-02-12T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d70945fd0f_juuu.jpg"
keywords: []
---

# രാജ്യ പുരസ്‌കാരത്തില്‍ ഇരട്ട നേട്ടവുമായി കൂത്താളി വിഎച്ച്എസ്എസ്

> **Lead Summary:** **കൂത്താളി: **കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളിന് അഭിമാന നിമിഷം. സ്‌കൗട്ട്-ഗൈഡ് പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച് 19 ഗൈഡ് വിഭാഗത്തിലും 12 സ്‌കൗട്ട് വിഭാഗത്തിലും ഉള്‍പ്പെടെ ആകെ 31 വിദ്യാര്‍ത്ഥികള്‍ രാജ്യ പുരസ്‌കാരം നേടി. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യ പുരസ്‌കാരം നേടാനായത് സ്‌കൂളിന് ഇരട്ട നേട്ടമായി മാറി.

## Article Content

**കൂത്താളി: **കൂത്താളി വിഎച്ച്എസ്എസ് സ്‌കൂളിന് അഭിമാന നിമിഷം. സ്‌കൗട്ട്-ഗൈഡ് പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച് 19 ഗൈഡ് വിഭാഗത്തിലും 12 സ്‌കൗട്ട് വിഭാഗത്തിലും ഉള്‍പ്പെടെ ആകെ 31 വിദ്യാര്‍ത്ഥികള്‍ രാജ്യ പുരസ്‌കാരം നേടി. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യ പുരസ്‌കാരം നേടാനായത് സ്‌കൂളിന് ഇരട്ട നേട്ടമായി മാറി.

കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് അനവധി വിദ്യാര്‍ത്ഥികള്‍ രാജ്യ പുരസ്‌കാരം നേടിക്കൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. കൃത്യമായ പരിശീലനവും പ്രവര്‍ത്തന മികവും കൊണ്ടാണ് ഈ തുടര്‍ച്ചയായ വിജയം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഇതോടൊപ്പം, ഹയര്‍സെക്കന്ററി വിഭാഗത്തിലും ഈ വര്‍ഷം ചീഫ് മിനിസ്റ്റര്‍ നന്മമുദ്ര പുരസ്‌കാരം റോവര്‍ സ്‌കൗട്ട് ഗ്രൂപ്പിനും റേഞ്ചര്‍ ഗൈഡ് യൂണിറ്റിനും നേടാന്‍ കഴിഞ്ഞത് സ്ഥാപനത്തിന്റെ നേട്ടപ്പട്ടികയില്‍ മറ്റൊരു പൊന്‍തൂവലായി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ സംസ്‌കൃതം അധ്യാപികയായ ബിജിലയും നിസിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി.കെ ഷിബിത, പ്രധാനധ്യാപിക ടി.ആര്‍ സുജാത എന്നിവര്‍ സ്ഥാപനമേധാവികളായി പ്രവര്‍ത്തിക്കുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും പിടിഎയും വിജയികളായ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. കൂത്താളി വിഎച്ച്എസ്എസ് സ്‌കൗട്ട്-ഗൈഡ് യൂണിറ്റിന്റെ ഈ വിജയം പ്രദേശത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341552/koothali-vhss-wins-double-in-the-state-awards)