---
title: "പൂവ്വാലോറകുന്ന് ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷമാക്കി"
english_title: "Puthari festival celebrated at Poovvalorakunnu temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341715/puthari-festival-celebrated-at-poovvalorakunnu-temple"
published_at: "2026-02-13T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ee45f216e9_gytt.jpg"
keywords: []
---

# പൂവ്വാലോറകുന്ന് ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷമാക്കി

> **Lead Summary:** ആവള : ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷമാക്കി.

## Article Content

ആവള : ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വാലോറകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ആഘോഷമാക്കി.

മകര കൊയ്തിനുശേഷം പുന്നെല്ലിന്‍ അരി പുത്തന്‍കലങ്ങളില്‍ വേവിച്ച് കുലദേവതയ്ക്ക് സമര്‍പ്പിക്കുന്ന കലംകരിക്കല്‍ ചടങ്ങും നടന്നു. ക്ഷേത്രം തന്ത്രിമാരായ എന്‍.എം. തെയ്യന്‍, സി.എം. രാഘവന്‍, ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികളായ കെ.എം മിഥുന്‍ലാല്‍, സി.എം രഗിന്‍ലാല്‍, കെ.കെ. വിജിനീഷ്, സരോജിനി രാജന്‍, സി.എം. ചന്ദ്രിക നാരായണി, കെ.കെ. നളിനി, സി.എം. ജാനു കുരുവമ്പത്ത്, മീനാക്ഷി, പി.പി. അനു ഹനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിറ ഉത്സവം മാര്‍ച്ച് 12, 13, 14 തീയതികളില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341715/puthari-festival-celebrated-at-poovvalorakunnu-temple)