---
title: " കാവുന്തറ സ്റ്റെപ്‌സ് അക്കാദമി വാര്‍ഷികാഘോഷവും അരങ്ങേറ്റവും നാടകോത്സവവും"
english_title: "Kavunthara Steps Academy Anniversary Celebration, Debut and Drama Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341723/kavunthara-steps-academy-anniversary-celebration-debut-and-drama-festival"
published_at: "2026-02-13T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ecbf45d613_cheruvannur.JPG"
keywords: []
---

#  കാവുന്തറ സ്റ്റെപ്‌സ് അക്കാദമി വാര്‍ഷികാഘോഷവും അരങ്ങേറ്റവും നാടകോത്സവവും

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറ സ്റ്റെപ്‌സ് അക്കാദമിയുടെ വാര്‍ഷികവും അരങ്ങേറ്റവും നാടകോത്സവവും ഫെബ്രുവരി 13, 14 തീയതികളില്‍ നടത്തുന്നു.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറ സ്റ്റെപ്‌സ് അക്കാദമിയുടെ വാര്‍ഷികവും അരങ്ങേറ്റവും നാടകോത്സവവും ഫെബ്രുവരി 13, 14 തീയതികളില്‍ നടത്തുന്നു.

കാവുന്തറയില്‍ ഇന്ന് വൈകീട്ട് ചാനല്‍ താരങ്ങളായ ഹരിചന്ദന നടുവണ്ണൂര്‍, ശ്രീദര്‍ശ് എന്നിവര്‍ ചേര്‍ന്ന് ഇന്ന് വൈകീട്ട് സ്റ്റെപ്‌സ് അരങ്ങേറ്റത്തിന്റെ തിരിതെളിയിക്കും.

തുടര്‍ന്ന് നടക്കുന്ന ഗാന വിരുന്നോടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റ കലാവിരുന്നും, കുട്ടികളുടെ ചിത്രപ്രദര്‍ശനവും, ചിത്രോത്സവ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തും.

നാളെ കുട്ടികളുടെ നാടകോത്സവത്തില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നാല് നാടകങ്ങള്‍ അരങ്ങേറും. പേരാമ്പ്ര ജിയുപി സ്‌കൂളിന്റെ പച്ചപട്ടാളം, വേളൂര്‍ ജിയുപി സ്‌കൂളിന്റെ ഞ്ച, കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കുരിശ്, നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഏറു പന്ത് എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341723/kavunthara-steps-academy-anniversary-celebration-debut-and-drama-festival)