---
title: "ഓവുചാലില്‍ കുടുങ്ങിയ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി"
english_title: "Firefighters rescued a cow stuck in a drain."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341752/firefighters-rescued-a-cow-stuck-in-a-drain"
published_at: "2026-02-13T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698eda7fc3667_moli_thomas.JPG"
keywords: []
---

# ഓവുചാലില്‍ കുടുങ്ങിയ പശുവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

> **Lead Summary:** **പേരാമ്പ്ര: **ഓവുചാലില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന. പേരാമ്പ്ര കുറ്റ്യാടി സംസ്ഥാനപാതയില്‍ പാലേരി അങ്ങാടിയില്‍ വില്ലേജ് ഓഫീസിനടുത്താണ് ഇടുങ്ങിയ ഓവുചാലില്‍ ആറുമാസം ഗര്‍ഭിണിയായ പശു കുടുങ്ങിയത്.

## Article Content

**പേരാമ്പ്ര: **ഓവുചാലില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്‌നിരക്ഷാ സേന. പേരാമ്പ്ര കുറ്റ്യാടി സംസ്ഥാനപാതയില്‍ പാലേരി അങ്ങാടിയില്‍ വില്ലേജ് ഓഫീസിനടുത്താണ് ഇടുങ്ങിയ ഓവുചാലില്‍ ആറുമാസം ഗര്‍ഭിണിയായ പശു കുടുങ്ങിയത്.

വിവരം അറിഞ്ഞ് സ്ഥലതെത്തിയ സ്റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേന പരിക്കുകളൊന്നും കൂടാതെ പശുവിനെ രക്ഷപ്പെടുത്തി.

വീതി കുറഞ്ഞതും വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തതുമായതിനാല്‍ ഏറെനേരത്തെ സൂക്ഷ്മമായ പ്രവര്‍ത്തനത്തിലൂടെയാണ് നാട്ടുകാരുടെ സഹായത്തോടെ പശുവിനേ രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ നിലത്തിലെ ഉദ്യോഗസ്ഥരായ ഗ്രേഡ് എസ് ടി ഒ. എം. ഹരീഷ്, ആരാദ് കുമാര്‍, ടി. വിജീഷ്, കെ. പി വിപിന്‍, ജിനേഷ്, ഹോം ഗാര്‍ഡ് മാരായ വിജേഷ്, എ.എം രാജീവന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341752/firefighters-rescued-a-cow-stuck-in-a-drain)