---
title: "ബസ് സമരം; നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി "
english_title: "Bus strike; BJP protests against lack of action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34178/bus-strike-bjp-protests-against-lack-of-action"
published_at: "2022-03-27T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ffa642555d_0000 WATER MARK.JPG"
keywords: []
---

# ബസ് സമരം; നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് ബിജെപി 

> **Lead Summary:**  **പേരാമ്പ്ര**: മൂന്ന് ദിവസത്തിലധികമായി സംസ്ഥാനത്ത് നടക്കുന്ന ബസ്സ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധപ്രകടനം നടത്തി.

## Article Content

 **പേരാമ്പ്ര**: മൂന്ന് ദിവസത്തിലധികമായി സംസ്ഥാനത്ത് നടക്കുന്ന ബസ്സ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രതിഷേധപ്രകടനം നടത്തി.

ബസ്സ് സമരം കാരണം പൊതു ജനം വലയുകയാണ്. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികളും ദുരിതത്തിലാണ്.

ബസ്സ് മുതലാളിമാരും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണ് സമരത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

പ്രകടനത്തിന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ. രഞ്ജിഷ്, തറമല്‍ രാഗേഷ്, ജൂബിന്‍ ബാലകൃഷ്ണന്‍, ടി.എം. ഹരിദാസ്, പ്രസൂണ്‍ കല്ലോട്, കെ.കെ. സജീവന്‍, വി.സി. നാരായണന്‍, ഡി.കെ. മനു, സി.സി. ദാമോദരന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34178/bus-strike-bjp-protests-against-lack-of-action)