---
title: "പ്രതിഭകള്‍ക്ക് ആദരവുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍"
english_title: "Vengapatta Govt. High School pays homage to talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34184/vengapatta-govt-high-school-pays-homage-to-talents"
published_at: "2022-03-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624000f7053cf_0000 WATER MARK.JPG"
keywords: []
---

# പ്രതിഭകള്‍ക്ക് ആദരവുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍

> **Lead Summary:**  **പേരാമ്പ്ര**: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു.

## Article Content

 **പേരാമ്പ്ര**: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു.

വിവിധ സ്‌കോളര്‍ഷിപ്പുകളിലും മറ്റും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പിടിഎ യുടെ നേതൃത്വത്തില്‍ അനുമോദന യോഗം നടത്തി.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടി. രാജശ്രീ മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സെലീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.പി. മനോജ് കുമാര്‍, ഷീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34184/vengapatta-govt-high-school-pays-homage-to-talents)