---
title: " പൗരവകാശ ജാഥ സംഘടിപ്പിക്കും :എസ്ഡിപിഐ"
english_title: "SDPI to organize civil rights march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341847/sdpi-to-organize-civil-rights-march"
published_at: "2026-02-13T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f3da863483_moli_thomas.JPG"
keywords: []
---

#  പൗരവകാശ ജാഥ സംഘടിപ്പിക്കും :എസ്ഡിപിഐ

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഫെബ്രുവരി 14 (ശനിയാഴ്ച) പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഫെബ്രുവരി 14 (ശനിയാഴ്ച) പൗരാവകാശ ജാഥ സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

നിഷ്‌കര്‍ഷിക്കുന്ന ശക്തമായ ഭരണഘടനയുള്ള ജാതി-മത- വര്‍ഗ്ഗ- പ്രദേശ-ലിംഗ ഭേദം എന്നിവയുടെ പേരില്‍ വിവേചനം അരുത് എന്ന് നമ്മുടെ രാജ്യത്ത് പൗരാവകാശങ്ങള്‍ക്കെതിരെ നടക്കുന്ന കടന്നു കയറ്റങ്ങള്‍ക്കെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്ന ചരിത്രപരമായ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഫെബ്രുവരി ഒന്നു മുതല്‍ 15 വരെയുള്ള കാലയളവില്‍ സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലം തലങ്ങളില്‍ നടത്തുന്ന പൗരാവകാശ ജാഥകളുടെ ഭാഗമായി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും സംഘടിപ്പിക്കുന്ന പൗരാവകാശ ജാഥ ഫെബ്രുവരി 14 ന് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യാടനം നടത്തും.

ജാഥയുടെ ഉദ്ഘാടനം നാളെ കാലത്ത് 9 മണിക്ക് പാലേരിയില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ ട്രഷറര്‍ കെ. കെ. നാസര്‍ നിര്‍വഹിക്കും. സമാപനറാലിക്ക് ശേഷം വൈകുന്നേരം 5 മണി പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗംഎസ് പി അമീര്‍ അലി ഉദ്ഘാടനം ചെയ്യുമെന്ന് വി.നൗഷാദ് ( മണ്ഡലം പ്രസിഡണ്ട്) ഹമിദ് കെ (മണ്ഡലം വൈസ്:പ്രസിഡണ്ട്), മൊയ്തീന്‍മണ്ഡലം കമ്മിറ്റി അംഗം, എസ് ഡിപിഐ പേരാമ്പ് മണ്ഡലം കമ്മിറ്റി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341847/sdpi-to-organize-civil-rights-march)