---
title: "പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്"
english_title: "Court orders acquittal of accused in POCSO case"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341860/court-orders-acquittal-of-accused-in-pocso-case"
published_at: "2026-02-13T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f5206d8351_gytt.JPG"
keywords: []
---

# പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവ്

> **Lead Summary:** കോഴിക്കോട് : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതി കൊയിലാണ്ടി സ്വദേശി പുതിയ പറമ്പില്‍ അനിരുദ്ധ് എന്നയാളെ വെറുതെ വിട്ടു കൊണ്ട് കോടതി ഉത്തരവ്.

## Article Content

കോഴിക്കോട് : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകമായി പീഡിപ്പിച്ചു എന്ന കേസില്‍ പ്രതി കൊയിലാണ്ടി സ്വദേശി പുതിയ പറമ്പില്‍ അനിരുദ്ധ് എന്നയാളെ വെറുതെ വിട്ടു കൊണ്ട് കോടതി ഉത്തരവ്.

ഇന്ന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ ജഡ്ജ് കെ നൗഷാദലിയുടേതാണ് വിധി. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ തട്ടി കൊണ്ട് പോയി കോഴിക്കോട് വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

2022 സെപ്റ്റംബര്‍ 16 ന് കൊയിലാണ്ടി പൊലീസ് ക്രൈം നമ്പര്‍ 769/2022 ആയി രജിസ്റ്റര്‍ ചെയ്ത കേസ് 2023 മാര്‍ച്ചില്‍ കോടതിയില്‍ ട്രയല്‍ തുടങ്ങുകയും പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് തെളിവുകളുടെ അഭാവത്തില്‍ ആണ് പ്രതിയെ വെറുതെ വിട്ടത്.

പ്രതി ഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് സി.കെ ശ്യാംദീപ്, അഡ്വക്കേറ്റ് ആര്‍ സുഭാഷ് എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341860/court-orders-acquittal-of-accused-in-pocso-case)