---
title: "വാലന്റൈന്‍സ് ദിനത്തില്‍ വിസ്മയമായി 'എഐ' പ്രണയഗാനം"
english_title: "AI' is a surprise love song on Valentine's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341931/ai-is-a-surprise-love-song-on-valentines-day"
published_at: "2026-02-14T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990108776543_fffffffffrrrrrrrrrrrrrrr.JPG"
keywords: []
---

# വാലന്റൈന്‍സ് ദിനത്തില്‍ വിസ്മയമായി 'എഐ' പ്രണയഗാനം

> **Lead Summary:** **കൊയിലാണ്ടി: **ഈ വാലന്റൈന്‍സ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ ഒരുക്കിയ ഒരു വേറിട്ട പ്രണയഗാനം. കൊയിലാണ്ടി സ്വദേശിയും ക്യുഎഫ്എഫ്‌കെ സിനിമാ സംഘടന അംഗവുമായ അജു ശ്രീജേഷ് ആണ് ഈ വിസ്മയത്തിന് പിന്നില്‍. പാട്ടിന്റെ വരികള്‍ എഴുതിയതും, ക്യാമറ, എഡിറ്റ്, സംവിധാനം തുടങ്ങിയവ നിര്‍വഹിച്ചതും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീതം ചിട്ടപ്പെടുത്തിയതും അജു തന്നെയാണ്.

## Article Content

**കൊയിലാണ്ടി: **ഈ വാലന്റൈന്‍സ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ ഒരുക്കിയ ഒരു വേറിട്ട പ്രണയഗാനം. കൊയിലാണ്ടി സ്വദേശിയും ക്യുഎഫ്എഫ്‌കെ സിനിമാ സംഘടന അംഗവുമായ അജു ശ്രീജേഷ് ആണ് ഈ വിസ്മയത്തിന് പിന്നില്‍. പാട്ടിന്റെ വരികള്‍ എഴുതിയതും, ക്യാമറ, എഡിറ്റ്, സംവിധാനം തുടങ്ങിയവ നിര്‍വഹിച്ചതും എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഗീതം ചിട്ടപ്പെടുത്തിയതും അജു തന്നെയാണ്.

പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച ഈ മ്യൂസിക് വീഡിയോ കാഴ്ചക്കാര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും കലയും എങ്ങനെ മനോഹരമായി കോര്‍ത്തിണക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ ആല്‍ബം.

വീഡിയോയിലെ പ്രധാന ആകര്‍ഷണം ലിറ്റില്‍ സ്റ്റാര്‍ ആയി എത്തിയ ശ്രീ പാര്‍വ്വതിയാണ്. മരിയ നായികയായും ഇമ്മാനുവല്‍ നായകനായും അഭിനയിച്ചിരിക്കുന്നു. ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയും ദുബായുടെ മനോഹരമായ പശ്ചാത്തലവും വീഡിയോയെ ഇതിനോടകം തന്നെ ജനപ്രിയമാക്കി കഴിഞ്ഞു.

പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയായ എഐ പ്രയോജനപ്പെടുത്തി മലയാളത്തില്‍ പുറത്തിറങ്ങുന്ന ഇത്തരം പരീക്ഷണങ്ങള്‍ കലാരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341931/ai-is-a-surprise-love-song-on-valentines-day)