---
title: "കരാട്ടെ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ച് സെന്‍ ഷിറ്റോര്‍യു കരാട്ടെ സ്‌കൂള്‍"
english_title: "Sen Shitoryu Karate School organizes Karate Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341999/sen-shitoryu-karate-school-organizes-karate-championship"
published_at: "2026-02-14T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69904f17ae3c4_kll.JPG"
keywords: []
---

# കരാട്ടെ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ച് സെന്‍ ഷിറ്റോര്‍യു കരാട്ടെ സ്‌കൂള്‍

> **Lead Summary:** **വെള്ളിയൂര്‍:** കോഴിക്കോട് ജില്ലയിലെ അറിയപെടുന്ന കരാട്ടെ പരിശീലന കേന്ദ്രമായ സെന്‍ ഷിറ്റോര്‍യു കരാട്ടെ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കരാട്ടെ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ചു.

## Article Content

**വെള്ളിയൂര്‍:** കോഴിക്കോട് ജില്ലയിലെ അറിയപെടുന്ന കരാട്ടെ പരിശീലന കേന്ദ്രമായ സെന്‍ ഷിറ്റോര്‍യു കരാട്ടെ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കരാട്ടെ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ചു.

വര്‍ഷം തോറും സെന്‍ ഷിറ്റോര്‍യു കരാട്ടെ സ്‌കൂളില്‍ ചാമ്പ്യന്‍ ഷിപ്പുകള്‍ നടത്താറുണ്ട്. കുട്ടികള്‍ക്ക് കരാട്ടെയെ പറ്റി കൂടുതല്‍ അറിയാനും, കരാട്ടെ മത്സരത്തിന്റെ നിയമാവലിയെ പറ്റിപടിക്കാനും, ഇനി വരുന്ന കരാട്ടെ മത്സരത്തില്‍ മത്സരിച്ച് വിജയിക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യന്‍ ഷിപ്പ് നടത്തിവരുന്നത്. വെള്ളിയൂര്‍ ഹിമയാ ഓഡിറ്റോറിയത്തില്‍ വെച്ച് സൈന്‍ കപ്പ് 2026 എന്ന പേരില്‍ നടത്തിയ കരാട്ടെ മത്സരം കുറ്റ്യാടി സിഐ കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് കൊടക്കല്‍ അധ്യക്ഷത വഹിച്ചു.

69-ാമത് നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ മാലിക് ഷിഹാനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. സേന്‍ സായ് എം.കെ. മധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷോബിന്‍ കുമാര്‍ പേരാമ്പ്ര നന്ദി പറഞ്ഞു. സെന്‍ സായ് ലാല്‍ജിത്ത്, പി.കെ മുഹമ്മദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341999/sen-shitoryu-karate-school-organizes-karate-championship)