---
title: " രമേശ് കാവിലിന്റെ 'ഷ്ടം' പ്രകാശനം ചെയ്തു"
english_title: "Ramesh Kavil's 'Shtam' released at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342026/ramesh-kavils-shtam-released-at-perambra"
published_at: "2026-02-14T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69907d56d51fb_klkl.JPG"
keywords: []
---

#  രമേശ് കാവിലിന്റെ 'ഷ്ടം' പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലിന്റെ 'ഷ്ടം' എന്ന സ്റ്റാറ്റസ് കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രണയത്തിന്റെ വിവിധ തലങ്ങളെ തഴുകി തലോടി കടന്നു പോവുന്ന 64 നുറുങ്ങു കവിതകളാണ് പുസ്തകത്തിലുള്ളത്. പ്രണയ കവിതകളടങ്ങിയ പുസ്തകം, പതിവിലും വ്യത്യസ്ത രൂപഭാവത്തിലാണ് രൂപ കല്പന ചെയ്തിട്ടുള്ളത്.

## Article Content

**പേരാമ്പ്ര :** പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലിന്റെ 'ഷ്ടം' എന്ന സ്റ്റാറ്റസ് കവിതാ സമാഹാരം പ്രകാശനം ചെയ്തു. പ്രണയത്തിന്റെ വിവിധ തലങ്ങളെ തഴുകി തലോടി കടന്നു പോവുന്ന 64 നുറുങ്ങു കവിതകളാണ് പുസ്തകത്തിലുള്ളത്. പ്രണയ കവിതകളടങ്ങിയ പുസ്തകം, പതിവിലും വ്യത്യസ്ത രൂപഭാവത്തിലാണ് രൂപ കല്പന ചെയ്തിട്ടുള്ളത്.

പ്രണയ ദിനത്തില്‍ പേരാമ്പ്ര സബര്‍മതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് എം. അജയകുമാര്‍, ഭാര്യ സുധ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കാവില്‍.പി.മാധവന്‍ അധ്യക്ഷത വഹിച്ചു.

നാടക പ്രവര്‍ത്തകന്‍ രാജീവന്‍ മമ്മിളി ഭാര്യ ബിന്ദു പുതുപ്പണം, പപ്പന്‍ കാവില്‍, അജയ് ആവള, ഡോ. സി.കെ. വിനോദ്, യുവകവയത്രി ഹബീബ സിറാജുദ്ദീന്‍, അജയ് ആവള, ദേവദാസ് പേരാമ്പ്ര, സി. ബാലൻ ചരയങ്ങാട്ട്,  രാധാകൃഷ്ണന്‍ എടച്ചേരി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ രമേശ് കാവിൽ രചനയും രാജീവൻ മമ്മളി സംവിധാനവും നിർവ്വഹിക്കുന്ന ഭൂമി വായന എന്ന നാടകത്തിൻ്റെ പോസ്റ്റർ പ്രകാശനം വി.ആർ സുധീഷ് രമേശൻ രംഗഭാഷക്ക് നൽകി നിർവ്വഹിച്ചു.

നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജന്‍ തിരുവോത്ത് പുസ്തക പരിചയം നടത്തി. എന്‍.കെ. എടക്കയില്‍, വി.എസ് രമണന്‍, ഗോപീ നാരായണന്‍, വിനീത് പേരാമ്പ്ര, അജയ് ഗോപാല്‍, മനോജ് രാമത്ത്, ബാലകൃഷ്ണന്‍ എടക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷ്ട ത്തിലെ കവിതകളുടെ ആലാപനവും നടന്നു. രഞ്ജിഷ് ആവള സ്വാഗതം പറഞ്ഞ ചടങ്ങിന് പീതാംബരന്‍ എടക്കയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342026/ramesh-kavils-shtam-released-at-perambra)