---
title: "കെഎസ്എസ് പിയു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു"
english_title: "KSSPU Perambra Block Conference organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342036/ksspu-perambra-block-conference-organized"
published_at: "2026-02-14T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699089bb32a73_ty.JPG"
keywords: []
---

# കെഎസ്എസ് പിയു പേരാമ്പ്ര ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** കഴിഞ്ഞ 34 വര്‍ഷക്കാലമായി കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശ സമ്പാദനത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ പേരാമ്പ്ര ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ തയ്യാറാക്കിയ സി. ഗംഗാധരന്‍ നായര്‍ നഗറിലാണ്, 34 ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ബ്ലോക്ക് സമ്മേളനം നടത്തിയത്.

## Article Content

**പേരാമ്പ്ര :** കഴിഞ്ഞ 34 വര്‍ഷക്കാലമായി കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശ സമ്പാദനത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ പേരാമ്പ്ര ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ തയ്യാറാക്കിയ സി. ഗംഗാധരന്‍ നായര്‍ നഗറിലാണ്, 34 ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ബ്ലോക്ക് സമ്മേളനം നടത്തിയത്.

സമ്മേളനത്തിന്റെ ഭാഗമായി പാലേരി അങ്ങാടിയില്‍ നിന്നും സമ്മേളന നഗരിയിലേക്ക് കെഎസ്എസ്പിയു അംഗങ്ങള്‍ അണിനിരന്ന പ്രകടനവും സംഘടിപ്പിച്ചു. തുടര്‍ന്ന് കെഎസ്എസ്പിയു ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് പി.സി. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അനുശോചന പ്രമേയം കെ. കുഞ്ഞിരാമന്‍ അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്എസ് പിയു അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ രക്ഷാധികാരി കെ.വി. രാഘവന്‍ കെഎസ്എസ്പിയു അംഗങ്ങളായ ജനപ്രതിനിധികളായ കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.സി. സന്തോഷ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത്, കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. അബൂബക്കര്‍, കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം എം.കെ. മനോജ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

അംഗങ്ങള്‍ക്കുള്ള കൈതാങ്ങ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ നിര്‍വ്വഹിച്ചു. ബ്ലോക്ക് കമ്മിറ്റി രക്ഷാധികാരികളായ എം.പി. നാരായണി, ഡി. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ചങ്ങരോത്ത് യൂണിറ്റ് സെക്രട്ടറി കെ. വിജയന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് പി.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന സംയുക്ത കൗണ്‍സില്‍ യോഗത്തില്‍ പി. രവീന്ദ്രന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി പി. ശ്രീധരന്‍ വരവ് ചെലവ് കണക്കും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ഗിരിജ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി രാജന്‍ അരീക്കല്‍ സ്വാഗതം പറഞ്ഞ യോഗത്തിന് പാലേരി യൂണിറ്റ് സെക്രട്ടറി എം.പി പ്രേമജന്‍ നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന്റെ മേല്‍നോട്ടത്തില്‍ പി.സി. ബാലകൃഷ്ണന്‍ പ്രസിഡന്റായും, പി രവീന്ദ്രന്‍ സെക്രട്ടറിയായും പി. ശ്രീധരന്‍ ഖജാന്‍ജിയായും പുതിയ ബ്ലോക്ക് കമ്മിറ്റിയും ജില്ല കൗണ്‍സിലര്‍മാരെയും തെരഞ്ഞെടുത്തു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ലേബര്‍കോഡ് പിന്‍വലിക്കണമെന്നും സാധാരണക്കാരന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ഗ്രാമഗണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി റദ്ദാക്കണമെന്നും സമ്മേളനം പ്രമമയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. രാധ സ്വാഗതം പറഞ്ഞ യോഗത്തിന് ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ടി.എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342036/ksspu-perambra-block-conference-organized)