---
title: "പേരാമ്പ്ര എയുപി സ്‌കൂള്‍ വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "Perambra AUP School Annual Day and Vidyavanam Project Inauguration Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342041/perambra-aup-school-annual-day-and-vidyavanam-project-inauguration-organized"
published_at: "2026-02-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990a522a48a7_ssi.JPG"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂള്‍ വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ 97-ാം വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.എം മനേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ 97-ാം വാര്‍ഷികവും വിദ്യാവനം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ വി.എം മനേഷ് അധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന പ്രധാനധ്യാപകനായ പി.പി മധു, ടി.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എം ശ്രീനിവാസന്‍ മര്‍മ്മരം മാഗസിന്‍ പ്രകാശനം ചെയ്തു. വിദ്യാവനം പദ്ധതി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി ഐഎഫ്എസ് വിശദീകരിച്ചു.

കെ.എസ് ശീജാ ഭായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സേര്‍വേറ്റര്‍മാരായ കെ. നീതു, എം പി. ഇംതിയാസ് ,കെ.സി മുഹമ്മദ് , അപര്‍ണ്ണ ശ്രീവാസ് , എന്‍ . കെ ഇബ്രായി , കെ അനൂപ് , എസ്.വി രഹന, നിലാദ്രി ബി. നായര്‍, ബൈജു ആയടത്തില്‍, ടി.വി ഷീബ, എം.സി സ്മിത, കെ.എം സാജു, രജില രാജേഷ്, പി.പി മധു, ടി.കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ കണ്‍വീനര്‍ സി.പി.എ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടരി സൂര്യ സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342041/perambra-aup-school-annual-day-and-vidyavanam-project-inauguration-organized)