---
title: "മുയിപ്പോത്ത് എല്‍പി സ്‌കൂളില്‍ പ്രതിഭകള്‍ക്കായി അനുമോദനസായാഹ്നം നടത്തി"
english_title: "Muipot LP School hosted a congratulatory evening for the talents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34210/muipot-lp-school-hosted-a-congratulatory-evening-for-the-talents"
published_at: "2022-03-27T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62401348841f1_0000 WATER MARK.JPG"
keywords: []
---

# മുയിപ്പോത്ത് എല്‍പി സ്‌കൂളില്‍ പ്രതിഭകള്‍ക്കായി അനുമോദനസായാഹ്നം നടത്തി

> **Lead Summary:**  **മുയിപ്പോത്ത് : **മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ പിടിഎ യുടെ നേത്യത്വത്തില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

## Article Content

 **മുയിപ്പോത്ത് : **മുയിപ്പോത്ത് എല്‍പി സ്‌കൂള്‍ പിടിഎ യുടെ നേത്യത്വത്തില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

അനുമോദന സായാഹ്നം ഇ.പി. സജീവന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു.

എല്‍എസ്എസ്, യുഎസ് എസ്, എസ്എസ്എല്‍സി, പ്ലസ്ടു, യുജിസി നെറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.

കിഴക്കയില്‍ ശ്രീദേവി അമ്മ എന്‍ഡോവ്‌മെന്റ് ക്യാഷ് അവാര്‍ഡ് കെ. രവീന്ദ്രന്‍ വിതരണം ചെയ്തു. എ.പി. ഉണ്ണികൃഷ്ണന്‍, സി.കെ. പ്രഭാകരന്‍, സി. സുരേന്ദ്രന്‍, മൊഹിയുദ്ദീന്‍ ഫൈസി, പി. രാഗേഷ്, എന്‍. ഷാജു, ടി. മുനീറ എന്നിവര്‍ സംസാരിച്ചു.

പ്രധാനാധ്യാപകന്‍ വി. രാജീവന്‍ സ്വാഗതവും ടി. മുഹമ്മദ് ഹസ്സന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34210/muipot-lp-school-hosted-a-congratulatory-evening-for-the-talents)