---
title: "എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍"
english_title: "Co-accused in MDMA seizure case arrested at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342140/co-accused-in-mdma-seizure-case-arrested-at-kadiyangad"
published_at: "2026-02-15T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991b6d063a27_juui.JPG"
keywords: []
---

# എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍

> **Lead Summary:** **കടിയങ്ങാട്: **എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍. കോഴിക്കോട് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മുത്തുവണ്ണാച്ച പുറവൂര്‍ സ്വദേശിയായ എടവലത്ത് ഷലൂല്‍ ആണ് അറസ്റ്റിലായത്.

## Article Content

**കടിയങ്ങാട്: **എംഡിഎംഎ പിടിച്ച കേസിലെ കൂട്ട് പ്രതി പിടിയില്‍. കോഴിക്കോട് 700 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മുത്തുവണ്ണാച്ച പുറവൂര്‍ സ്വദേശിയായ എടവലത്ത് ഷലൂല്‍ ആണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള മര്‍ഹബ ലോഡ്ജില്‍ നിന്നും വാണിമേല്‍ സ്വദേശിയായ ഷംസീര്‍ എന്നയാളെ സിറ്റി ഡാന്‍സഫ് സ്‌ക്വാഡും മെഡിക്കല്‍ കോളെജ് പൊലീസും ചേര്‍ന്ന് 709 ഗ്രാം എംഡിഎംയുമായി പിടിച്ചിരുന്നു.

ഇയാള്‍ക്ക് ഇത്രയും വലിയ തോതില്‍ എംഡിഎംഎ എത്തിച്ചു നല്‍കിയത് പുറവൂര്‍ എടവലത് ഷലൂല്‍ ആണെന്നും ഷംസീറിന്റെ കയ്യില്‍ നിന്ന് 2 ലക്ഷം രൂപയോളം ഷലൂല്‍ വാങ്ങുകയും ചെയ്തുവെന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന പ്രധാനി ഷലൂലിന്റെ അടുത്ത ബന്ധു ആണെന്നും അന്വേഷണത്തിനിടെ പൊലീസ്സിന് മനസ്സിലായി.

തുടര്‍ന്ന് പുറവൂര്‍ തെക്കെടത് കടവിലുള്ള വീട്ടില്‍ നിന്നും സിറ്റി പൊലീസും പേരാമ്പ്ര സ്‌ക്വാഡും ചേര്‍ന്ന് ഷലൂലിനെ പിടികൂടിുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും കോടതി റിമന്റ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342140/co-accused-in-mdma-seizure-case-arrested-at-kadiyangad)