---
title: "പാലോറ ഹൈസ്‌ക്കൂള്‍ സജ്ജം അയല്‍പക്ക ക്ലാസുകള്‍ക്ക് സമാപനമായി "
english_title: "Palora High School completes neighborhood classes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342298/palora-high-school-completes-neighborhood-classes"
published_at: "2026-02-16T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992f06384621_frttt.jpg"
keywords: []
---

# പാലോറ ഹൈസ്‌ക്കൂള്‍ സജ്ജം അയല്‍പക്ക ക്ലാസുകള്‍ക്ക് സമാപനമായി 

> **Lead Summary:** ഉള്ള്യേരി : എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'സജ്ജം'-വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കിയ അയല്‍പക്ക രാത്രികാല ക്ലാസുകള്‍ക്ക് സമാപനമായി.

## Article Content

ഉള്ള്യേരി : എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'സജ്ജം'-വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കിയ അയല്‍പക്ക രാത്രികാല ക്ലാസുകള്‍ക്ക് സമാപനമായി.

സ്‌കൂള്‍ പിടിഎ യുമായി സഹകരിച്ച് ഉള്ള്യേരി, ഒള്ളൂര്‍, നാറാത്ത് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

ക്ലാസുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് നിര്‍വഹിച്ചു. ഒരാഴ്ച ത്തോളം നീണ്ട ക്ലാസ്സുകളുടെ സമാപന പരിപാടികളുടെ ഉദ്ഘാടനം കവിയും മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ ഒള്ളൂര്‍ നിര്‍വഹിച്ചു.

വാര്‍ഡ് അംഗം അജീഷ് കുമാര്‍ ഉള്ള്യേരി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ആര്‍.വി സരിത, പിടിഎ പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ.എം ബഷീര്‍, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ്ബാബു ഒള്ളൂര്‍, ബിനിഷ, മദര്‍ പിടിഎ പ്രസിഡന്റെ് റഷീദ, അധ്യാപകരായ വി.സി. റീന, അന്‍വര്‍, പി. മോഹിന്ദ്, ധനേഷ്, ആര്‍.കെ. ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു. എജു കെയര്‍ കണ്‍വീനര്‍മാരായ എസ്.കെ. ബിന്‍സി, എന്‍. സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342298/palora-high-school-completes-neighborhood-classes)