---
title: "സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം"
english_title: "School vegetable garden harvest inauguration at mandhangav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342302/school-vegetable-garden-harvest-inauguration-at-mandhangav"
published_at: "2026-02-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992f4eecd5aa_ytt.jpg"
keywords: []
---

# സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം

> **Lead Summary:** **നടുവണ്ണൂര്‍: **വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരത്തോട് ബഹുമാനവും താല്‍പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് സ്‌കൂള്‍ തോട്ടത്തില്‍ ഉണ്ടാക്കിയ പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ദില്‍ഷ മക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരത്തോട് ബഹുമാനവും താല്‍പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് സ്‌കൂള്‍ തോട്ടത്തില്‍ ഉണ്ടാക്കിയ പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ദില്‍ഷ മക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് മഞ്ജു മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപിക പി.എം.കെ സിന്ധു, പി.എസ് മഞ്ജുഷ, എം ജെസ്‌ലി, സി രജിത, എം. ഫസ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുണ്ടാക്കിയ പച്ചക്കറികള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണെന്നും പ്രധാനാധ്യാപിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342302/school-vegetable-garden-harvest-inauguration-at-mandhangav)