---
title: "മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു"
english_title: "Elderly man dies after being treated for assault"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342333/elderly-man-dies-after-being-treated-for-assault"
published_at: "2026-02-16T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699328b8e0a26_nnnnnnnnnnnnnnn.JPG"
keywords: []
---

# മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍ ആണ് ഇന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 8 ന് രാത്രിയായിരുന്നു ബാലന് സമീപ വാസിയുടെ മര്‍ദനമേറ്റത്. ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപവാസി വീടിനുള്ളില്‍ കയറിയ സംഭവം ചോദ്യം ചെയ്തതാണ് മര്‍ദനം ഏല്‍ക്കാന്‍ കാരണമെന്ന് പറയുന്നു.

## Article Content

**പേരാമ്പ്ര: **മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍ ആണ് ഇന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഫെബ്രുവരി 8 ന് രാത്രിയായിരുന്നു ബാലന് സമീപ വാസിയുടെ മര്‍ദനമേറ്റത്. ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപവാസി വീടിനുള്ളില്‍ കയറിയ സംഭവം ചോദ്യം ചെയ്തതാണ് മര്‍ദനം ഏല്‍ക്കാന്‍ കാരണമെന്ന് പറയുന്നു.

വര്‍ഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മര്‍ദനത്തില്‍ പരുക്കേറ്റതായി ഭാര്യ പറഞ്ഞു. സംഭവത്തില്‍ സമീപവാസി വിനോദന് എതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും. ഭാര്യ ഗീത. മക്കള്‍ വിഷ്ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകള്‍ നീഷ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342333/elderly-man-dies-after-being-treated-for-assault)