---
title: "മുതുവണ്ണാച്ചയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചതായി പരാതി"
english_title: "Complaint filed against youth for allegedly stabbing and injuring him in Muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342350/complaint-filed-against-youth-for-allegedly-stabbing-and-injuring-him-in-muthuvannacha"
published_at: "2026-02-16T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699353528c6ab_HYUUU.JPG"
keywords: []
---

# മുതുവണ്ണാച്ചയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചതായി പരാതി

> **Lead Summary:** **കടിയങ്ങാട്: **മുതുവണ്ണാച്ചയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചതായി പരാതി. കുറ്റ്യാടിയിലുള്ള കടപൂട്ടി മുതുവണ്ണാച്ച പാറക്കെട്ടിലുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന കുനിയില്‍ ദിനേശന്‍ നെയാണ് ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞു വച്ച് ആക്രമിച്ചത്.

## Article Content

**കടിയങ്ങാട്: **മുതുവണ്ണാച്ചയില്‍ യുവാവിനെ വെട്ടി പരുക്കേല്‍പിച്ചതായി പരാതി. കുറ്റ്യാടിയിലുള്ള കടപൂട്ടി മുതുവണ്ണാച്ച പാറക്കെട്ടിലുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന കുനിയില്‍ ദിനേശന്‍ നെയാണ് ഒരു സംഘം ആളുകള്‍ ബൈക്ക് തടഞ്ഞു വച്ച് ആക്രമിച്ചത്.

ഇന്ന് രാത്രി 7.30 ഓടുകൂടിയായിരുന്നു സംഭവം. 6 മാസം മുന്‍പ് പ്രദേശത്തെ കല്യാണ വീട്ടില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നും പറയുന്നു. സിപിഎം പ്രവര്‍ത്തകനായ ദിനേശനെ ബിജെപി പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നു സിപിഎം ആരോപിച്ചു.

ദിനേശന്റെ തലയ്ക്കും കഴുത്തിനും കാലിനും കൈക്കും വെട്ടേറ്റിട്ടുണ്ട്. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ച ദിനേശനെ സാരമായി പരുക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342350/complaint-filed-against-youth-for-allegedly-stabbing-and-injuring-him-in-muthuvannacha)