---
title: "ഹെവന്‍സ്, ഹാബിറ്റ്‌സ് സ്‌കൂള്‍ വാര്‍ഷികം"
english_title: "Heavens, Habits School Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342392/heavens-habits-school-anniversary"
published_at: "2026-02-17T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993f3f5134d7_cheruvannur.JPG"
keywords: []
---

# ഹെവന്‍സ്, ഹാബിറ്റ്‌സ് സ്‌കൂള്‍ വാര്‍ഷികം

> **Lead Summary:** **പേരാമ്പ്ര : **ദാറുന്നുജും യത്തീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂളും ഹാബിറ്റ്‌സ് സ്‌കൂളും സംയുക്തമായി വാര്‍ഷികാ ഘോഷം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **ദാറുന്നുജും യത്തീംഖാനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെവന്‍സ് പ്രീ സ്‌കൂളും ഹാബിറ്റ്‌സ് സ്‌കൂളും സംയുക്തമായി വാര്‍ഷികാ ഘോഷം സംഘടിപ്പിച്ചു.

ഡിഗ്‌നിറ്റി കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷവും കോണ്‍ വൊക്കേഷന്‍ സെറിമണിയും ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ സി ഉമര്‍ അധ്യക്ഷത വഹിച്ചു. സൈനബ് അഹമ്മദ് ഖിറാഅത്ത് നടത്തി.പ്രിന്‍സിപ്പല്‍ നജ്മ യു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി പി.കെ ഇബ്രാഹിം, ട്രഷറര്‍ കെ ഇമ്പിച്ചാലി എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.

മാനേജര്‍ അബ്ദുല്‍ കരീം അഡ്മിഷന്‍ കിറ്റ് വിതരണം ചെയ്തു. ഓര്‍ഫനേജ് സ്ഥാപകാഗം വി.ടി കുഞ്ഞാലി, ഹാബിറ്റ്‌സ് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഡോ.റാസിഖ് എലങ്കമല്‍, ഹെവന്‍സ് പ്രീ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുജാഹിദ് മേപ്പയൂര്‍, ഓര്‍ഫനേജ് കമ്മിറ്റി അംഗങ്ങളായ എന്‍ അബ്ദുല്‍ അസീസ്, കെ. കെ അബ്ദുല്ല , കെ.ടി ഇസ്മയില്‍, സുബൈദ അലീതാഹിര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം ഏരിയ കണ്‍വീനര്‍ പി.കെ ആയിഷ, ഇ.പി അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു .

ഹെവന്‍സ് പ്രീസ്‌കൂള്‍ പ്രസിഡണ്ട് കെ മുബീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കമ്മിറ്റി അംഗം കെ. സിറാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും, ഗായകന്‍ ഉമര്‍ ബിന്‍ഷയും ഫാമിലിയുടെയും ഗാനവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342392/heavens-habits-school-anniversary)