---
title: " 'മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ' സാഹിത്യ സംഗമവും പുസ്തക പ്രകാശനവും "
english_title: "'Mandaram Publication Literature of Love' Literary Gathering and Book Release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342427/mandaram-publication-literature-of-love-literary-gathering-and-book-release"
published_at: "2026-02-17T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69940d101e1a6_gfy.jpg"
keywords: []
---

#  'മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ' സാഹിത്യ സംഗമവും പുസ്തക പ്രകാശനവും 

> **Lead Summary:** **നടുവണ്ണൂര്‍:** 'മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ' സാഹിത്യ സംഗമവും പുസ്തക പ്രകാശനവും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്നു. മന്ദാരത്തിന്റെ 'കാളിമ' എന്ന കൃതിയുടെ പ്രകാശനമാണ് നടന്നത്.ചലച്ചിത്ര താരം ഗിരിജ രവീന്ദ്രന്‍ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു. മന്ദാരത്തിന്റെ പതിനേഴാമത് സാഹിത്യ സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മമാണ് ചലച്ചിത്ര താരം ഗിരിജ രവീന്ദ്രന്‍ നിര്‍വ്വഹിച്ചത്.

## Article Content

**നടുവണ്ണൂര്‍:** 'മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ' സാഹിത്യ സംഗമവും പുസ്തക പ്രകാശനവും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്നു. മന്ദാരത്തിന്റെ 'കാളിമ' എന്ന കൃതിയുടെ പ്രകാശനമാണ് നടന്നത്.ചലച്ചിത്ര താരം ഗിരിജ രവീന്ദ്രന്‍ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു. മന്ദാരത്തിന്റെ പതിനേഴാമത് സാഹിത്യ സംഗമത്തിന്റെ ഉദ്ഘാടന കര്‍മ്മമാണ് ചലച്ചിത്ര താരം ഗിരിജ രവീന്ദ്രന്‍ നിര്‍വ്വഹിച്ചത്.

മന്ദാരം ഡറയക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന് വേണ്ടിയുളള സാഹിത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജാതിയോ മതമോ വര്‍ണ്ണമോ ഇല്ലാതെ എല്ലാവരെയും തുല്യരായി കാണാനും സ്‌നേഹിക്കാനും നമുക്ക് കഴിയണമെന്നും, പുതിയ എഴുത്തുകാര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണ് മന്ദാരത്തിന്റെ ലക്ഷ്യമെന്നും റഷീദ് വെന്നിയൂര്‍ പറഞ്ഞു.

ലോക കേരള സഭാ അംഗം പി.കെ കബീര്‍ സലാല, ഫിലിം ആര്‍ട്ടിസ്റ്റ് മാനിയ റഹീം എന്നിവര്‍ വിശിഷ്ടാഥിതികളായിരുന്നു. ലിറ്ററേച്ചര്‍ ഓഫ് ലൗ എന്ന സന്ദേശത്തെ കുറിച്ച് കവിയും എഴുത്തുകാരനുമായ ഫ്രെഡി പൗലോസ് സംസാരിച്ചു.

കാളിമ' എന്ന പുസ്തകത്തെ എഴുത്തുകാരി നിഷാകുമാരി പരിചയപ്പെടുത്തി. ലോക കേരള സഭ അംഗം പി.കെ കബീര്‍ സലാല, പുസ്തകത്തിന്റെ പ്രകാശനം ഫിലിം ആര്‍ട്ടിസ്റ്റ് മാനിയ റഹീമിന് നല്‍കി നിര്‍വ്വഹിച്ചു.

അഞ്ചാമതും ലോക കേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കബീര്‍സലാലയെയും, കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പുസ്തക ആസ്വാദന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മന്ദാരത്തിന്റെ എഴുത്തുകാരി, ടി. നിഷാകുമാരിയെയും മെമന്റോയും പൊന്നാടയും നല്‍കി ആദരിച്ചു.

എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഷീന മനോജ് തൃത്തല്ലൂര്‍, പ്രേംകുമാര്‍ ചുങ്കത്ത്, ഡോ. ക്ലാരിസ് ടോമി, നൗഫല്‍ മുതുവാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കവയത്രി ശാന്ത ആര്‍ കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ കേരളത്തിന്റെ പതിനാല് ജില്ലകളില്‍ നിന്നായി നൂറിലേറെ കവികളും എഴുത്തുകാരും പങ്കെടുത്തു. കവയത്രിമാരായ അഖില ദേവര്‍കളത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പത്മജ നടുവട്ടം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342427/mandaram-publication-literature-of-love-literary-gathering-and-book-release)