---
title: "കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാസമ്മേളനം"
english_title: "Kerala Police Officers Association Kozhikode Rural District Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342474/kerala-police-officers-association-kozhikode-rural-district-conference"
published_at: "2026-02-17T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69943b848848c_fggg.jpg"
keywords: []
---

# കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാസമ്മേളനം

> **Lead Summary:** പേരാമ്പ്ര : കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 36-ാം ജില്ലാസമ്മേളനം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 36-ാം ജില്ലാസമ്മേളനം സംഘടിപ്പിച്ചു.

'നവകേരളം' സമഗ്ര വികസനത്തിന്റെ പാതയിലാണ് ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി സമസ്ത മേഖലകളിലും കേരളസമൂഹം നേടിയ കുതിപ്പ് വികസിത രാജ്യങ്ങളെ പോലും പിന്നിലാക്കുന്ന തരത്തിലാണ്. അതോടൊപ്പം കേരളത്തിലെ പൊലീസ് സംവിധാനവും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. സാങ്കേതിക വിദ്യയിലും കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനം, സോഷ്യല്‍ പോലീസിംഗ് തുടങ്ങിയ മേഖലകളിലും ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന തരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ പരിഷ്‌കൃത സമൂഹത്തിന് അനുഗുണമാം വിധം സേനയെ സജ്ജമാക്കുന്നതില്‍ സംഘടന വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്. പഴയ കൊളോണിയല്‍ പൊലീസില്‍ നിന്നും ജനസൗഹൃദമായ പുതിയ കാലത്തിന്റെ 'ജനപക്ഷ പൊലീസി'ലേക്ക് സേനയെ നവീകരിക്കുന്ന ഉദ്യമങ്ങള്‍ക്ക് ദിശാബോധം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞതിന്റെയും അഭിമാനത്തോടെയാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 36-ാം ജില്ലാസമ്മേളനത്തെ വരവേല്‍ക്കുന്നത്.

പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനവും വിവിധ മേഘലയില്‍ കഴിവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ് കുട്ടി നിര്‍വ്വഹിച്ചു.

കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് പി സുമ അധ്യക്ഷ വഹിച്ചു. ജില്ലാ പൊലീസ് മേധാവി ടി. ഫറാഷ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.

കെപിഒഎ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടും കെപിഒഎ ജില്ലാ സെക്രട്ടറി വി.പി. ശിവദാസന്‍ ജില്ലാക്കമ്മറ്റി റിപ്പോര്‍ട്ടും കെപിഒഎ ജില്ലാ ട്രഷറര്‍ എം രഞ്ജീഷ് വരവ് ചെലവ് കണക്കും കെപിഒഎ ഓഡിറ്റ് കമ്മറ്റി അംഗം സി.വി. സുഗുണ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ നിര്‍വ്വാഹക സമിതി അംഗം സി.കെ. അജിത് കുമാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.എം റസാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.പി. സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342474/kerala-police-officers-association-kozhikode-rural-district-conference)