---
title: " എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 20 മുതല്‍"
english_title: "Arattu Mahotsavam at Elamaran Kulangara Bhagavathy Temple from 20th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342645/arattu-mahotsavam-at-elamaran-kulangara-bhagavathy-temple-from-20th"
published_at: "2026-02-18T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699570b3d24fb_GTR.jpg"
keywords: []
---

#  എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 20 മുതല്‍

> **Lead Summary:** **പേരാമ്പ്ര :** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം 20 മുതല്‍ 27 വരെ നടക്കും.

## Article Content

**പേരാമ്പ്ര :** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവം 20 മുതല്‍ 27 വരെ നടക്കും.

20ന് കാലത്ത് ഒമ്പത് മണിക്ക് നെറ്റിപ്പട്ട സമര്‍പ്പണം, 10.30ന് കൊടിയേറ്റം, 6.45ന് തായമ്പക, രാത്രി ഒമ്പത് മണിക്ക് ചുറ്റെഴുന്നള്ളത്ത്, 10ന് സാമ്പിള്‍ വെടിക്കെട്ട് തുടര്‍ന്ന് വിവിധ ദിനങ്ങളിലായി ആധ്യാത്മിക പ്രഭാഷണം,

സര്‍ഗം രാവ് പ്രാദേശിക കലാപരിപാടികള്‍, അക്ഷര സ്ലോക സദസ്സ്, തായമ്പക, ചുറ്റെഴുന്നള്ളത്ത്, നക്ഷത്ര രാവ് പ്രാദേശിക കലാപരിപാടികള്‍,നൂറോളം വാദ്യ കലകളിലെ പ്രമുഖര്‍ നയിക്കുന്ന മേള വിസ്മയം, രാധാ മാധവം ഭജന്‍സ്, കലാമണ്ഡലം പ്രശോഭ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ലൈവ് മ്യൂസിക് നൈറ്റ്, കളമെഴുത്തും പാട്ടും, നായാട്ടു വരവ്, കരടി വരവ്, വിളക്കും മാടം വരവ്,

ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം സമാപന ദിവസമായ 27ന് പുലര്‍ച്ചെ നാലിന് രുധിരക്കോലം, നവകം, പഞ്ചഗവ്യം എന്നിവ നടക്കുമെന്ന് ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി.ടി ബാലന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.സി സുരേന്ദ്രനാഥ്, ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342645/arattu-mahotsavam-at-elamaran-kulangara-bhagavathy-temple-from-20th)