---
title: "വാര്‍ഷികാഘോഷവും, പാലോറ ആന്വല്‍ ഫെസ്റ്റും സംഘടിപ്പിച്ചു"
english_title: "An anniversary celebration and the Palora Annual Fest were organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342653/an-anniversary-celebration-and-the-palora-annual-fest-were-organized"
published_at: "2026-02-18T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699578123052d_0000_ATTACH_ACCI.jpg"
keywords: []
---

# വാര്‍ഷികാഘോഷവും, പാലോറ ആന്വല്‍ ഫെസ്റ്റും സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ള്യേരി: **25 വര്‍ഷം പൂര്‍ത്തിയായ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തിന്റെ വാര്‍ഷികാഘോഷവും, പാലോറ ആന്വല്‍ ഫെസ്റ്റും സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം കെ. എം സച്ചിന്‍ ദേവ് എം എല്‍ എ നിര്‍വ്വഹിച്ചു.

## Article Content

**ഉള്ള്യേരി: **25 വര്‍ഷം പൂര്‍ത്തിയായ പാലോറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തിന്റെ വാര്‍ഷികാഘോഷവും, പാലോറ ആന്വല്‍ ഫെസ്റ്റും സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം കെ. എം സച്ചിന്‍ ദേവ് എം എല്‍ എ നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. നാസര്‍ അധ്യക്ഷത വഹിച്ചു. അക്കാഡമിക് ജോയന്റ് ഡയറക്ടര്‍ ഡോ. എസ്.ഷാജിത മുഖ്യാതിഥിയായി. ഡോ.സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. അജിത, ആര്‍ഡിഡി ആര്‍ രാജേഷ് കുമാര്‍, മാനേജര്‍ കെ. മിഥുന്‍ എന്നിവര്‍ക്ക് ഉപഹാര

സമര്‍പ്പണവും നടത്തി.

പ്രിന്‍സിപ്പല്‍ ടി.എ ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി മനോജ് കുമാര്‍, പിടിഎ പ്രസിഡണ്ട് ഇ.എം ബഷീര്‍, കെ.പി ബാലകൃഷ്ണന്‍ നായര്‍, പി.വി ഭാസ്‌ക്കരന്‍ കിടാവ്, ടി.പി ദിനേശന്‍, ടി.കെ അനില്‍കുമാര്‍, പി.ടി അന്‍വര്‍, എസ് സുജയ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ എസ് ശ്രീചിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനാധ്യാപിക ആര്‍.വി സരിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാലോറിയന്‍സ് മ്യുസിക് ബാന്റിന്റെ സംഗീത നിശ, കുട്ടികളുടെ കലാപരിപാടികള്‍, ബീറ്റ്‌സ് ഓണ്‍ മ്യുസിക്കിന്റെ ഉഖ എന്നിവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342653/an-anniversary-celebration-and-the-palora-annual-fest-were-organized)