---
title: "പേരാമ്പ്ര നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട ഓട്ടോയെ കണ്ടെത്താനായില്ല "
english_title: "in perambra The auto that hit the scooter passengers could not be found "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34268/in-perambra-the-auto-that-hit-the-scooter-passengers-could-not-be-found"
published_at: "2022-03-27T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62408b87246fc_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട ഓട്ടോയെ കണ്ടെത്താനായില്ല 

> **Lead Summary:** **പേരാമ്പ്ര: **നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികരെ തട്ടിയിട്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷക്കായി പോലീസ് അന്വേഷണം. ശനിയാഴ്ച രാവിലെ എട്ടരയോടെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. യുവതികള്‍ യാത്ര ചെയ്ത സ്‌കൂട്ടറിനെ മറികടക്കവെ ഓട്ടോ തട്ടിയിടുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികരെ തട്ടിയിട്ട് നിര്‍ത്താതെ പോയ ഓട്ടോറിക്ഷക്കായി പോലീസ് അന്വേഷണം. ശനിയാഴ്ച രാവിലെ എട്ടരയോടെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. യുവതികള്‍ യാത്ര ചെയ്ത സ്‌കൂട്ടറിനെ മറികടക്കവെ ഓട്ടോ തട്ടിയിടുകയായിരുന്നു.

സംഭവത്തില്‍ മുതുവണ്ണാച്ചയിലെ അപര്‍ണ്ണക്കും ഒപ്പം യാത്ര ചെയ്ത സുഹ്യത്ത് കല്ലോട്ടുള്ള യുവതിക്കും പരിക്കേറ്റിരുന്നു. ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയതു.

യുവതികള്‍ റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ഓട്ടോ ഡ്രൈവര്‍ മറു ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ഓട്ടോ കസ്റ്റഡിയിലടുക്കാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34268/in-perambra-the-auto-that-hit-the-scooter-passengers-could-not-be-found)