---
title: "സമൂഹത്തില്‍ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതില്‍ ആരാധനാലയങ്ങളുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്നു "
english_title: "The role of places of worship is important in promoting peace and tranquility in the community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34270/the-role-of-places-of-worship-is-important-in-promoting-peace-and-tranquility-in-the-community"
published_at: "2022-03-27T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62408e7e71c65_WATER MERK  NEW.JPG"
keywords: []
---

# സമൂഹത്തില്‍ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതില്‍ ആരാധനാലയങ്ങളുടെ പങ്ക് പ്രാധാന്യമര്‍ഹിക്കുന്നു 

> **Lead Summary:** ** മേപ്പയ്യൂര്‍**: മത സൗഹാര്‍ദം ഊട്ടി ഉറപ്പിക്കലും, പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പലും യഥാര്‍ത്ഥ മത വിശ്വാസിയുടെ കടമയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

## Article Content

** മേപ്പയ്യൂര്‍**: മത സൗഹാര്‍ദം ഊട്ടി ഉറപ്പിക്കലും, പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പലും യഥാര്‍ത്ഥ മത വിശ്വാസിയുടെ കടമയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്റെ സര്‍വ്വ പുരോഗതിക്കുമുതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വിശ്വാസി സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും സമൂഹത്തില്‍ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്നതില്‍ ആരാധനാലയങ്ങളുടെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്നതും പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്ത അരിക്കുളം കാരയാട് ഇരിയാണിക്കോട്ട് നിസ്‌ക്കാരപ്പളളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷനായി. അബ്ദുറസാഖ് ബുസ്താനി, അന്‍വര്‍ ഫൈസി നിലമ്പൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. എന്‍.കെ അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബഷീര്‍ ഇരിയാണിക്കോട്, വി.പി അശോകന്‍, പി. ഹംസ മൗലവി, കെ.കെ നാരായണന്‍, അമ്മദ് പൊയിലങ്ങല്‍, സി. രാമദാസ്, കെ.കെ വേണുഗോപാല്‍, ടി.മുത്തുകൃഷ്ണന്‍, പി.കെ മുഹമ്മദലി ദാരിമി, തന്‍സീര്‍ ദാരിമി കാവില്‍, അസീസ് സഖാഫി, എ.കെ അബ്ദുള്ളക്കുട്ടി ഹാജി, പി.കെ അമ്മദ് ഹാജി, വി.വി അബ്ദുല്‍ മജീദ്, കെ.കെ മനാഫ്, കെ.വി ഷാഫി, ഇ.കെ കാസിം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34270/the-role-of-places-of-worship-is-important-in-promoting-peace-and-tranquility-in-the-community)