---
title: "വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി വെള്ളിയൂര്‍ ജുമാമസ്ജിദ് "
english_title: "Velliyoor Juma Masjid bids farewell to retiring teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34274/velliyoor-juma-masjid-bids-farewell-to-retiring-teachers"
published_at: "2022-03-27T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62409393203b5_WATER MERK  NEW.JPG"
keywords: []
---

# വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി വെള്ളിയൂര്‍ ജുമാമസ്ജിദ് 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് വെള്ളിയൂര്‍ ജുമാമസ്ജിദ് കമ്മിറ്റി യാത്രയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് വെള്ളിയൂര്‍ ജുമാമസ്ജിദ് കമ്മിറ്റി യാത്രയപ്പ് നല്‍കി.

ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി അബ്ദുറഹ്മാന്‍, ടി ശ്രീധരന്‍, അഷ്‌റഫ് കെ, പി ജലീല്‍, കെ.കെ ഗീത, ടി.പി അബ്ദുല്‍ അസീസ് എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്നത്.

ജുമുഅ നമസ്‌കാരാനന്തരം പള്ളിയില്‍ വെച്ച് നടന്ന യാത്രയയപ്പ് സംഗമം വേറിട്ട അനുഭവമായി മാറി. യാത്രയയപ്പ് സംഗമം ജുമാ മസ്ജിദ് ഖത്തീബ് സഈദ് എലങ്കമല്‍ ഉദ്ഘാടനം ചെയ്തു.

വെള്ളിയൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എസ്.കെ ലത്തീഫ് അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകര്‍കുള്ള ഉപഹാരം സഈദ് എലങ്കമല്‍, ഇബ്രാഹിം പന്തിരിക്കര, ടി.പി അബ്ദുല്‍ മജീദ്, ഡോക്ടര്‍ കെ.വി അബു എന്നിവര്‍ നല്‍കി. വെള്ളിയൂര്‍ ജുമാമസ്ജിദ് സെക്രട്ടറി കെ മുബീര്‍, വൈസ് പ്രസിഡണ്ട് കെ അബ്ദുല്‍ഹമീദ്, സി മുസ്തഫ എന്നിവര്‍ സംസാരിച്ചു. അന്‍ഫാല്‍ അശ്‌റഫ് ഖിറാഅത്ത് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34274/velliyoor-juma-masjid-bids-farewell-to-retiring-teachers)