---
title: "തേങ്ങാക്കൂടക്ക് തീ പിടിച്ചു"
english_title: "The coconut hut caught fire at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342760/the-coconut-hut-caught-fire-at-koilandy"
published_at: "2026-02-18T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f56c49b81_klo.jpg"
keywords: []
---

# തേങ്ങാക്കൂടക്ക് തീ പിടിച്ചു

> **Lead Summary:** കൊയിലാണ്ടി : കൊയിലാണ്ടി നന്തി പാറക്കല്‍ ശരീഫ ബീബിയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചു. ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ച കൂടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

## Article Content

കൊയിലാണ്ടി : കൊയിലാണ്ടി നന്തി പാറക്കല്‍ ശരീഫ ബീബിയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചു. ഏകദേശം രണ്ടായിരത്തോളം തേങ്ങ സൂക്ഷിച്ച കൂടക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന എത്തുകയും തീപൂര്‍ണ്ണമായും അണക്കുകയും ചെയ്തു. ഏകദേശം കെട്ടിടം ഉള്‍പ്പെടെ അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

എഎസ്ടിഒ പി.എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒ ആയ എന്‍.എം ലതീഷ്, കെ.എന്‍ രതീഷ്, ജിനീഷ് കുമാര്‍, നവീന്‍, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342760/the-coconut-hut-caught-fire-at-koilandy)