---
title: "ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം "
english_title: "Healthy Kerala Field Campaign inaugurated at Perambra constituency level"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342807/healthy-kerala-field-campaign-inaugurated-at-perambra-constituency-level"
published_at: "2026-02-19T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699693280da39_huyyy.jpg"
keywords: []
---

# ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം നടന്നു. ആരോഗ്യമേഖലയിലെയും ആയുഷ് വകുപ്പിലെയും നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍ത്തി കേരള ക്യാമ്പയില്‍ നടത്തുന്നത്.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പയിന്‍ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം നടന്നു. ആരോഗ്യമേഖലയിലെയും ആയുഷ് വകുപ്പിലെയും നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍ത്തി കേരള ക്യാമ്പയില്‍ നടത്തുന്നത്.

നൊച്ചാട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

സദ്ഗമയ കണ്‍വീനര്‍ ഡോ. എ.സി. രമ്യ മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രമണി, ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ.കെ. ഹനീഫ, നൊച്ചാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സുജിത്, നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം സുധ ഉണിച്ചിരക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

രക്തപരിശോധന, നേത്രപരിശോധന ആരോഗ്യക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പയിന്‍നെ പറ്റി ഡോ. ഹസ്‌ന ടി. ക്ലാസ്സ് എടുത്തു. നൊച്ചാട് യോഗ ടീമിന്റെ യോഗ ഡാന്‍സ്, ചെയര്‍ യോഗ ഡെമോണ്‍സ്ട്രഷന്‍ എന്നിവയും നടക്കുകയുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന ബി. മഠത്തില്‍ സ്വാഗതവും ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഹെല്‍ന നന്ദിയും പറഞ്ഞു.

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എല്ലാ ആയുര്‍വേദ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം പരിചയപ്പെടുത്തി കൊണ്ട് നൊച്ചാട് ആയുര്‍വേദ ആശുപത്രി ജീവനക്കാരുടെ ഫുഡ് എക്‌സ്‌പോ ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342807/healthy-kerala-field-campaign-inaugurated-at-perambra-constituency-level)