---
title: "കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ സര്‍പ്പബലി മാര്‍ച്ച് 14 ന്"
english_title: "Snake sacrifice at Nagakali Amma temple in Kallod Thacharathkandi on March 14"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342845/snake-sacrifice-at-nagakali-amma-temple-in-kallod-thacharathkandi-on-march-14"
published_at: "2026-02-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a902df6e6_lop.jpg"
keywords: []
---

# കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ സര്‍പ്പബലി മാര്‍ച്ച് 14 ന്

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ വിശേഷ സര്‍പ്പബലി മാര്‍ച്ച് 14 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത്ത് മന സദാനന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തുന്നു.

## Article Content

**പേരാമ്പ്ര: **കല്ലോട് തച്ചറത്ത്കണ്ടി നാഗകാളി അമ്മ ക്ഷേത്രത്തില്‍ വിശേഷ സര്‍പ്പബലി മാര്‍ച്ച് 14 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഷൊര്‍ണ്ണൂര്‍ പാതിരിക്കുന്നത്ത് മന സദാനന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തുന്നു.

സര്‍പ്പദോഷ നിവാരണം, കുടുംബശാന്തി, സന്താനലാഭം, ആരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനം എന്നിവയ്ക്കാണ് സര്‍പ്പബലി നടത്തുന്നത്. കുടുംബത്തില്‍ നിലനില്‍ക്കുന്ന ദോഷങ്ങളും തടസ്സങ്ങളും മാറി ആത്മീയ ഉന്നതിയും സമൃദ്ധിയും ലഭിക്കുവാന്‍ സര്‍പ്പബലി നടത്തുന്നു. യു.പി.ഐ പെയ്മെന്റ് വഴി സര്‍പ്പബലി മുന്‍കൂര്‍ ബുക്ക് ചെയ്യാം.

യു.പി.ഐ പേയ്മെന്റ് വഴി 9846099500 എന്ന നമ്പറില്‍ 101 രൂപ അടച്ച് പേര്, ജന്മനക്ഷത്രം, സ്ഥലം എന്നിവ സൂചിപ്പിച്ച സ്‌ക്രീന്‍ഷോര്‍ട്ട് വാട്‌സ്ആപ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342845/snake-sacrifice-at-nagakali-amma-temple-in-kallod-thacharathkandi-on-march-14)