---
title: "വത്സല സദാശിവന്റെ കവിതാ സമാഹാരം പുസ്തക പ്രകാശനം ചെയ്തു"
english_title: "Vatsala Sadashivan's poetry collection book released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342856/vatsala-sadashivans-poetry-collection-book-released"
published_at: "2026-02-19T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b0b63aad0_kio.jpg"
keywords: []
---

# വത്സല സദാശിവന്റെ കവിതാ സമാഹാരം പുസ്തക പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര**: ആവള- കുട്ടോത്ത് ഗവഃ ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 82 -ാം ബാച്ചിന്റെയും, ആവള മാനവ കലാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വല്‍സല സദാശിവന്റെ കവിതാസമാഹാരം 'സൗഹൃദം' പുസ്തക പ്രകാശനം സംഘടിപ്പിച്ചു. 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഉണ്ണികൃഷ്ണന്‍ ആവള പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. റിട്ട: ഡിഇഒ ജലജദളാക്ഷി പുസ്തകം ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര**: ആവള- കുട്ടോത്ത് ഗവഃ ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 82 -ാം ബാച്ചിന്റെയും, ആവള മാനവ കലാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ വല്‍സല സദാശിവന്റെ കവിതാസമാഹാരം 'സൗഹൃദം' പുസ്തക പ്രകാശനം സംഘടിപ്പിച്ചു. 'തന്തപ്പേര്' എന്ന മലയാള സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഉണ്ണികൃഷ്ണന്‍ ആവള പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. റിട്ട: ഡിഇഒ ജലജദളാക്ഷി പുസ്തകം ഏറ്റുവാങ്ങി.

മാനവ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റ് ഡോ. സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മനോജ് രാമത്ത് പുസ്തക പരിചയം നടത്തി. ഫോക്ക്‌ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് നേടിയ രാജസൂയം കോല്‍ക്കളി കലാകാരന്‍ വി. നാരായണന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.

ബി. രാമന്‍ നമ്പൂതിരി, കൊറ്റോത്ത് അപ്പുക്കുട്ടി, രവി. പി. അരീക്കല്‍, എന്‍.പി പ്രസന്ന, ബാബു പയ്യത്ത്, പി.കെ സുരേഷ്, പി.എം സുധാകരന്‍, ടി രജീഷ്, വി.കെ വിനോദ്, ഇബ്രാഹിം കൊയിലോത്ത്, എം.ഇ ഉണ്ണികൃഷ്ണന്‍ മുയിപ്പോത്ത്, വല്‍സല സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവോട്ട് കുഞ്ഞമ്മത് സ്വാഗതവും രഘു വാളിയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342856/vatsala-sadashivans-poetry-collection-book-released)