---
title: "പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റമളാന്‍ റിലീഫ് കിറ്റ് വിതരണവും"
english_title: "Panakkad Hyder Ali Shihab Thangal Remembrance and Distribution of Ramadan Relief Kit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34286/panakkad-hyder-ali-shihab-thangal-remembrance-and-distribution-of-ramadan-relief-kit"
published_at: "2022-03-27T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240a9822e3d2_WATER MERK  NEW.JPG"
keywords: []
---

# പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റമളാന്‍ റിലീഫ് കിറ്റ് വിതരണവും

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റമളാന്‍ റിലീഫ് കിറ്റ് വിതരണവും നടത്തി.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റമളാന്‍ റിലീഫ് കിറ്റ് വിതരണവും നടത്തി.

റൈഞ്ച് ജനറല്‍ സെക്രട്ടറി ആലക്കാട്ട് അഹമ്മദ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ ഇസ്മായില്‍ മന്നാനി അധ്യക്ഷനായി.

മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ അബ്ദുറഹ്മാന്‍ കിറ്റ് വിതരണം ചെയ്തു.

അസൈനാര്‍ ഹാജി കൊടുമയില്‍, സി.കെ അബ്ദുറഹ്മാന്‍, കെ.കെ സീതി, എന്‍ അഹമ്മദ് മൗലവി, ശുഹൈബ് ഫൈസി കാരയാട്, ശാക്കിര്‍ ഫൈസി, വി.പി കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു. റിലീഫ് കണ്‍വീനര്‍ കെ നിസാര്‍ റഹ്മാനി സ്വാഗതവും നുഹ്മാന്‍ ശിബിലി ഹുദവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34286/panakkad-hyder-ali-shihab-thangal-remembrance-and-distribution-of-ramadan-relief-kit)