---
title: "പൈതൃക പാരമ്പര്യ ചരിത്ര പ്രദര്‍ശനം  ത്രിതം 2026 നാളെ മുതല്‍"
english_title: "Heritage and Traditional History Exhibition 2026 starts tomorrow at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342985/heritage-and-traditional-history-exhibition-2026-starts-tomorrow-at-perambra"
published_at: "2026-02-19T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69972dc81c748_klio.jpg"
keywords: []
---

# പൈതൃക പാരമ്പര്യ ചരിത്ര പ്രദര്‍ശനം  ത്രിതം 2026 നാളെ മുതല്‍

> **Lead Summary:** **പേരാമ്പ്ര :** പൈതൃക പാരമ്പര്യ ചരിത്ര പ്രദര്‍ശനം ത്രിതം 2026 ന് നാളെ പേരാമ്പ്രയിൽ തുടക്കം കുറിക്കും. പേ രാമ്പ്ര സുരഭി അവന്യൂവിൽ നാളെ മുതല്‍ മാര്‍ച്ച് 1 വരെ കാലത്ത് 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം നടക്കുക.

## Article Content

**പേരാമ്പ്ര :** പൈതൃക പാരമ്പര്യ ചരിത്ര പ്രദര്‍ശനം ത്രിതം 2026 ന് നാളെ പേരാമ്പ്രയിൽ തുടക്കം കുറിക്കും. പേ രാമ്പ്ര സുരഭി അവന്യൂവിൽ നാളെ മുതല്‍ മാര്‍ച്ച് 1 വരെ കാലത്ത് 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശനം നടക്കുക.

സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ വിജ്ഞാനവും വിനോദവും പകര്‍ന്നു നല്‍കുന്ന നിരവധി അത്യപൂര്‍വ്വങ്ങളായ പുരാവസ്തുക്കളുടെ വിപുലമായ ശേഖരമാണ് സാമൂഹിക സാംസ്‌ക്കാരിക വിദ്യാഭാസ ചരിത്രപ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലാണ് പ്രദര്‍ശനം.

ചരിത്രത്തിന്റെ നേര്‍സാക്ഷികളായ നിരവധി അപൂര്‍വ്വ നാണയങ്ങന്‍, ലോകഗതിയുടെ പരിണാമദശകങ്ങള്‍ കാട്ടിത്തരുന്ന കറന്‍സികള്‍, സാംസ്‌കാരികവും, പൈതൃകവും, പുരോഗതിയിലേക്ക് കുതിക്കാനുള്ള വെമ്പലും വ്യക്തമാക്കുന്ന വിസ കാഴ്ചകള്‍, നമ്മുടെ വൈജ്ഞാനിക, വാണിജു കാര്‍ഷിക പഠനത്തെകുറിച്ചുള്ള അറിവുകള്‍ തുടങ്ങി അമൂല്യങ്ങളായ പലതും പ്രദര്‍ശനത്തിലുണ്ട്.

പഴയകാല കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അവശേഷിപ്പുകള്‍ അന്യംനിന്നുപോയ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള താളിയോല ഗ്രന്ഥങ്ങള്‍. വട്ടെഴുത്ത് കോലെഴുത്ത്, വെള്ളിത്തട്ടം, വെള്ളിത്താലം വെള്ളിചെല്ലം, വെള്ളിഅരപ്പട്ട വെള്ളിക്കോല്, വിവിധ കാലഘട്ടങ്ങളിലെ പാട്ടുപെട്ടികള്‍ സംഗീതോപകരണങ്ങള്‍, ചവിട്ട് ഹാര്‍മോണിയം, അക്ഷയ പാത്രം തുടങ്ങിയവയും ഗണിതശാസ്ത്ര പഠന വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള വിസ്മയ പ്രദര്‍ശനം.

കൈകളില്‍ വന്നുചേരുന്ന നാണയങ്ങള്‍ കറന്‍സികള്‍ അവ ഏതുമാകട്ടെ അതില്‍ ചിലത് മൂല്യവത്തായുണ്ട്. ഇത്തരം നാണയങ്ങളും കാന്‍സികളും ഏതെന്ന് തിരിച്ചറിയാനും അതുവഴി നേട്ടങ്ങളും ഗുണങ്ങളും ഉണ്ടാകാനുമുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഈ പ്രദര്‍ശനം.

20, 25, 50, 60, 75, 100 125 150, 175, 200, 250, 100 350, 400 500 500 1000 എന്നീ നാണയങ്ങളുടെ വിപുലമായ ശേഖരം സ്റ്റാര്‍ കറന്‍സികള്‍ സീരിയല്‍ നമ്പര്‍ കറന്‍സികള്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാര്‍ വിവിധനാട്ടുരാജാക്കന്മാര്‍ ഈസ്റ്റിന്ത്യാ കമ്പനി; തിരുവിതാംകൂര്‍ തുടങ്ങിയ കാലഘട്ടങ്ങളിലെ നാണയ ശേഖരം എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു.

ചിത്രനുല പാര്‍ക്ക് നിര്‍മ്മാണരഹസ്യവും പഠനവിഷയങ്ങളുടെ ചിത്രശേഖരണങ്ങളം പ്രദര്‍ശനിയില്‍ ഒരുക്കിയിരിക്കുന്നു. ചിത്രശലഭങ്ങളെ കുറിച്ച് അറിയാന്‍ അപൂര്‍വ്വ അവസരമാണിത്.

ഇതിനുമെല്ലാമുപരിയായി സമ്പൂര്‍ണ്ണ ആരോഗ്യസ്ഥിതി നാഡീശാസ്ത്രത്തിലൂടെ അറിയാനുള്ള ഒരു സുവര്‍ണ്ണാവസരവും ഞങ്ങള്‍ ഒരുക്കുന്നു. ഇപ്പോഴത്തെ ആരോഗ്യനില കൃത്യമായി മനസ്സിലാക്കി പറയുവാനുള്ള ഒരു സ്‌പെഷന്‍ കൗണ്ടറും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ദിവസവും വിട്ട് കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ ദുര്‍ധാദാസ് ഗുരുക്കന്‍, പി. കരുണാകരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ കാലത്ത് 10 മണിക്ക് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് നിര്‍വ്വഹിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342985/heritage-and-traditional-history-exhibition-2026-starts-tomorrow-at-perambra)