---
title: "കേരള ടീമിന് പിന്നാലെ സൗത്ത് സോണ്‍ ടീമിലും ഇടംപിടിച്ച് സ്‌നേഹിത്.എസ്. കുമാര്‍ "
english_title: "After Kerala team, Snehit.S. Kumar also made it to the South Zone team"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342993/after-kerala-team-snehits-kumar-also-made-it-to-the-south-zone-team"
published_at: "2026-02-19T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69973f88a2744_sen.jpg"
keywords: []
---

# കേരള ടീമിന് പിന്നാലെ സൗത്ത് സോണ്‍ ടീമിലും ഇടംപിടിച്ച് സ്‌നേഹിത്.എസ്. കുമാര്‍ 

> **Lead Summary:** പേരാമ്പ്ര: കാഴ്ച പരിമിതരുടെ കേരള സംസ്ഥാന ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനത്തിന് പിന്നാലെ സൗത്ത് സോണ്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കല്പത്തൂരിന്റെ അഭിമാനമായ സ്‌നേഹിത്. എസ്. കുമാര്‍.

## Article Content

പേരാമ്പ്ര: കാഴ്ച പരിമിതരുടെ കേരള സംസ്ഥാന ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനത്തിന് പിന്നാലെ സൗത്ത് സോണ്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കല്പത്തൂരിന്റെ അഭിമാനമായ സ്‌നേഹിത്. എസ്. കുമാര്‍.

മേപ്പയ്യൂര്‍ സലഫി കോളജിലെ ഡിഎല്‍എഡ് അധ്യാപക വിദ്യാര്‍ഥിയായ സ്‌നേഹിത് തന്റെ കഠിനാധ്വാനത്തിലൂടെയാണ് ദേശീയ തലത്തിലേക്കുള്ള ഈ വലിയ നേട്ടം സ്വന്തമാക്കിയത്. കാഴ്ച പരിമിതിക്കുള്ളില്‍ നിന്നാണ് തന്റെ കഴിവ് പ്രകടമാക്കിയത്. ടെന്നീസ് ബോള്‍ ക്രിക്കറ്റിന് കളിക്കുന്ന സമയത്ത് ബാറ്റിന് കൊണ്ട് ബോള്‍ ശക്തിയായി കണ്ണിലടിച്ചാണ് സ്‌നേഹിതിന് വലത് കണ്ണിന്റെ കാഴ്ചക്ക് പ്രശ്‌നമായത്.

പഠനത്തിനൊപ്പം കായികരംഗത്തും മേപ്പയൂര്‍ സലഫി കോളേജിനും കോഴിക്കോട് ജില്ലയ്ക്കും നാടിനും വലിയ മാതൃകയാവുകയാണ് ഈ മിന്നുംതാരം. സ്‌നേഹിതിന്റെ സംസ്ഥാന ടീമിലെ മിന്നും പ്രകടനമാണ് ദക്ഷിണ മേഖല ടീമിലേക്കുള്ള വഴി തെളിച്ചത്. വരും മത്സരങ്ങളില്‍ ദക്ഷിണ ഭാരതത്തെ പ്രതിനിധീകരിച്ച് സ്‌നേഹിത്. എസ്. കുമാര്‍ കളത്തിലിറങ്ങും. കുമാര്‍ കല്പത്തൂരിന്റെയും ശ്രീമതിയുടെയും മകനാണ്. സഹോദരി സ്‌നേഹ എസ് കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342993/after-kerala-team-snehits-kumar-also-made-it-to-the-south-zone-team)