---
title: "പേരാമ്പ്രയില്‍ അഗ്‌നിബാധ; ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു."
english_title: "Fire breaks out in Perambra; Fire Force arrives and puts out the fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343003/fire-breaks-out-in-perambra-fire-force-arrives-and-puts-out-the-fire"
published_at: "2026-02-20T00:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699763ce1e5b1_firt.jpg"
keywords: []
---

# പേരാമ്പ്രയില്‍ അഗ്‌നിബാധ; ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ അഗ്‌നിബാധ. ജുമുഅ മസ്ജിദിന് സമീപം ഉള്ള ബേക്കറി കൂടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെയാണ് അഗ്നിബാധ ഉണ്ടായത്. തീപടര്‍ന്ന വിവരം സമീപത്തെ കച്ചവടക്കാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെടുകയും ഉടന്‍ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ അഗ്‌നിബാധ. ജുമുഅ മസ്ജിദിന് സമീപം ഉള്ള ബേക്കറി കൂടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെയാണ് അഗ്നിബാധ ഉണ്ടായത്. തീപടര്‍ന്ന വിവരം സമീപത്തെ കച്ചവടക്കാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെടുകയും ഉടന്‍ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയും ചെയ്തു.

ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തി തീ അണച്ചു. കച്ചവടക്കാരുടെയും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സംയോജിത ഇടപെടല്‍ മൂലം മറ്റ് കടകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343003/fire-breaks-out-in-perambra-fire-force-arrives-and-puts-out-the-fire)