---
title: "മൊയില്യാട്ട് ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു"
english_title: "Moilyat Damodaran Nair's death anniversary observed at moodadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343029/moilyat-damodaran-nairs-death-anniversary-observed-at-moodadi"
published_at: "2026-02-20T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e32d41347_moill.jpg"
keywords: []
---

# മൊയില്യാട്ട് ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം ആചരിച്ചു

> **Lead Summary:** **മൂടാടി: **മൂടാടിയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മൊയില്യാട്ട് ദാമോദരന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു. മൊയില്യാട്ട് ഭവനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എംഡി ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**മൂടാടി: **മൂടാടിയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മൊയില്യാട്ട് ദാമോദരന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു. മൊയില്യാട്ട് ഭവനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എംഡി ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി വി.പി. ഭാസ്‌കരന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ടി. വിനോദന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കിഴക്കയില്‍ രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പപ്പന്‍ മൂടാടി, രൂപേഷ് കൂടത്തില്‍, രമ്യ സുര്‍ജിത്ത്, കെ.കെ. മഞ്ജുള, സവിത രാമന്‍ വീട്ടില്‍, സുരേഷ് ബാബു എടക്കുടി, കാളിയേരി മൊയ്തു, വീക്കുറ്റി രവി, പൊറ്റക്കാട്ട് ദാമോദരന്‍, നെല്ലിമഠം പ്രകാശന്‍, കെ.വി. ശങ്കരന്‍, പൊറ്റക്കാട്ട് രാമകൃഷ്ണന്‍, രജിസജേഷ്, ചാലില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

കെ.ടി. മോഹന്‍ദാസ് സ്വാഗതവും മുകുന്ദന്‍ ചന്ദ്രകാന്തം നന്ദിയും പറഞ്ഞു. കാലത്ത് സ്മൃതികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ നിരവധി പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343029/moilyat-damodaran-nairs-death-anniversary-observed-at-moodadi)