---
title: " എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ ശില്പശാല "
english_title: "NREG Workers Union Kozhikode District Workshop at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343039/nreg-workers-union-kozhikode-district-workshop-at-perambra"
published_at: "2026-02-20T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e9e83d5dd_nreg.jpg"
keywords: []
---

#  എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ ശില്പശാല 

> **Lead Summary:** പേരാമ്പ്ര: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര റീജിനല്‍ കോ -ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര റീജിനല്‍ കോ -ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തൊഴിലാളി സംരക്ഷണ നിലപാടുകള്‍ വിശദീകരിക്കുന്നതിനും നടക്കുന്ന പഞ്ചായത്ത് തല പ്രചരണ ജാഥയും പഞ്ചായത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ ശില്പശാല തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി. ശ്രീധരന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുജാത തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര ഏരിയ സെക്രട്ടരി ടി.പി. കുഞ്ഞനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343039/nreg-workers-union-kozhikode-district-workshop-at-perambra)