---
title: "ഗൃഹ സുരക്ഷയും പ്രഥമശുശ്രൂഷയും "
english_title: "Home safety and first aid."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343074/home-safety-and-first-aid"
published_at: "2026-02-20T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699806376820e_0000_ATTACH_ACCI.jpg"
keywords: []
---

# ഗൃഹ സുരക്ഷയും പ്രഥമശുശ്രൂഷയും 

> **Lead Summary:** **നടുവണ്ണൂര്‍** : അരിക്കുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫ്രണ്ട്‌സ് മഠത്തില്‍കുനി ഗാര്‍ഹിക സുരക്ഷയും പ്രഥമശുശ്രൂഷയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍** : അരിക്കുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഫ്രണ്ട്‌സ് മഠത്തില്‍കുനി ഗാര്‍ഹിക സുരക്ഷയും പ്രഥമശുശ്രൂഷയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണക്ലാസും പരിശീലനവും സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ഹമീദ് നാട്ടിപ്പറോല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ കമലഅധ്യക്ഷത വഹിച്ചു.

പേരാമ്പ്ര സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. വൈദ്യുത അപകടങ്ങളെ കുറിച്ചും പാചകവാതക സിലിണ്ടര്‍ അപകട സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ഫയര്‍ എക്സ്റ്റിങ് യൂഷറുകള്‍ ഉപയോഗിക്കുന്നതിനും ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സി പി ആര്‍ കൊടുക്കുന്നതിലും പരിശീലനം നല്‍കി.

കച്ചേരി ഹരിദാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. പ്രദീപന്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ സവിന്‍ ലാല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343074/home-safety-and-first-aid)