---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി"
english_title: "Elamaran Kulangara Bhagavathy Temple Aarattu Mahotsavam festival hoisted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343078/elamaran-kulangara-bhagavathy-temple-aarattu-mahotsavam-festival-hoisted"
published_at: "2026-02-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69980b04aae9d_kodi.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** പേരാമ്പ്ര : എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി പൂജിച്ചു നല്‍കിയ കൊടി ഊരാളന്‍ എ.കെ കരുണാകരന്‍ നായര്‍ ഏറ്റുവാങ്ങി. തണ്ടാന്‍ അഖില്‍ കണ്ണോത്തറയെ ഏല്പിച്ച് കൊടിയേറ്റി. ആദ്യം കൊടി അമ്പലത്തിനു മുന്നിലും പിന്നീട് കിഴക്കേ നടയിലും വടക്കേ നടയിലും പടിഞ്ഞാറേ നടയിലും കൊടിയേറ്റി.

## Article Content

പേരാമ്പ്ര : എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി പൂജിച്ചു നല്‍കിയ കൊടി ഊരാളന്‍ എ.കെ കരുണാകരന്‍ നായര്‍ ഏറ്റുവാങ്ങി. തണ്ടാന്‍ അഖില്‍ കണ്ണോത്തറയെ ഏല്പിച്ച് കൊടിയേറ്റി. ആദ്യം കൊടി അമ്പലത്തിനു മുന്നിലും പിന്നീട് കിഴക്കേ നടയിലും വടക്കേ നടയിലും പടിഞ്ഞാറേ നടയിലും കൊടിയേറ്റി.

ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.സി ബാലന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റ ചടങ്ങില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ഉത്സവം നടക്കുക.

ഇന്ന് കാലത്ത് ഒമ്പത് മണിക്ക് നെറ്റിപ്പട്ട സമര്‍പ്പണം നടന്നു. വൈകിട്ട് 6.45 ന് തായമ്പക, രാത്രി 9 മണിക്ക് ചുറ്റെഴുന്നള്ളത്ത്, 7 ന് ആധ്യാത്മിക പ്രഭാഷണം ഡോ. പീയൂഷ് എം.നമ്പൂതിരിപ്പാട്, 7.30ന് സര്‍ഗം രാവ് പ്രാദേശിക കലാപരിപാടികള്‍, 10 ന് സാമ്പിള്‍ വെടിക്കെട്ട്.

21 ന് വൈകിട്ട് 4 ന് അക്ഷര സ്ലോക സദസ്സ്, 6.35 ന് തായമ്പക, 9 ന് ചുറ്റെഴുന്നള്ളത്ത്, രാത്രി 7 ന് ആധ്യാത്മിക പ്രഭാഷണം പ്രഫ. ഇന്ദുലേഖ നായര്‍, 7.30 ന് നക്ഷത്ര രാവ് പ്രാദേശിക കലാപരിപാടികള്‍.

22 ന് 9 ന് ചുറ്റെഴുന്നള്ളത്ത്, 6.45 ന് കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കലാമണ്ഡലം സനൂപ്, ചിറ്റന്നൂര്‍ ജയന്‍ രാമദാസ് ചെറുതാഴം, സുകുമാര്‍ മേലൂര്‍, കീഴൂര്‍ ഷമില്‍, ശരവണന്‍, ചെരണ്ടത്തൂര്‍ രാജേഷ് തുടങ്ങി നൂറോളം വാദ്യ കലകളിലെ പ്രമുഖര്‍ നയിക്കുന്ന മേള വിസ്മയം. 23 ന് 8 ന് രാധാ മാധവം ഭജന്‍സ്. 24 ന് 8 ന് കലാമണ്ഡലം പ്രശോഭ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, 10.30 ന് അയ്യപ്പന്‍ കുത്ത്,

25 ന് രാത്രി 8 ന് ലൈവ് മ്യൂസിക് നൈറ്റ്, 10 ന് കളമെഴുത്തും പാട്ടും. 26 ന് വൈകിട്ട് 6 ന് നായാട്ടു വരവ്, 7.30 ന് കരടി വരവ്, 9.30 ന് വിളക്കും മാടം വരവ്, 10 ന് ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം സമാപന ദിവസമായ 27 ന് പുലര്‍ച്ചെ 4ന് രുധിരക്കോലം, നവകം, പഞ്ചഗവ്യം എന്നിവയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343078/elamaran-kulangara-bhagavathy-temple-aarattu-mahotsavam-festival-hoisted)