---
title: "പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Perambra constituency Youth League office bearers elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343174/perambra-constituency-youth-league-office-bearers-elected"
published_at: "2026-02-20T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699849a718d68_tyu.JPG"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ശിഹാബ് കന്നാട്ടിയെയും ജനറല്‍ സെക്രട്ടറിയായി സി.കെ ജെറീഷിനെയും ട്രഷററായി സി.കെ ഹാഫിസിനെയും കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. സിദ്ധീഖ് തൊണ്ടിയില്‍, കെ.സി മുഹമ്മദ്, മുഹമ്മദ് എരവത്ത് വൈസ് പ്രസിഡന്റ്, ഷാനിദ് കീഴരിയൂര്‍, ഫൈസല്‍ തുറയൂര്‍, ഗഫൂര്‍ വാല്യക്കോട് സെക്രട്ടറി എന്നിവര്‍ സഹ ഭാരവാഹികളാണ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ശിഹാബ് കന്നാട്ടിയെയും ജനറല്‍ സെക്രട്ടറിയായി സി.കെ ജെറീഷിനെയും ട്രഷററായി സി.കെ ഹാഫിസിനെയും കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. സിദ്ധീഖ് തൊണ്ടിയില്‍, കെ.സി മുഹമ്മദ്, മുഹമ്മദ് എരവത്ത് വൈസ് പ്രസിഡന്റ്, ഷാനിദ് കീഴരിയൂര്‍, ഫൈസല്‍ തുറയൂര്‍, ഗഫൂര്‍ വാല്യക്കോട് സെക്രട്ടറി എന്നിവര്‍ സഹ ഭാരവാഹികളാണ്.

കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ആര്‍.കെ മുനീര്‍, മിസ്എബ് കീഴരിയൂര്‍, സയ്യിദ് അലി തങ്ങള്‍, വി.പി റിയാസ് സലാം, ലത്തീഫ് തുറയൂര്‍, റിയാസ് ചേലേരി, കെ.പി റസാഖ്, നിയാസ് കക്കാട്, എം.കെ ഫസലു റഹ്‌മാന്‍, കെ.സി മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ്, ഷംസുദ്ധീന്‍ വടക്കയില്‍, ടി.കെ നഹാസ്, പി.വി മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു.

എ ഷിജിത്ത് ഖാന്‍, സി.കെ ഷക്കീര്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞ യോഗത്തില്‍ സി.കെ ജെറീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343174/perambra-constituency-youth-league-office-bearers-elected)