---
title: "അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ച സംഭവം; പൊലീസിന്റെ അനാസ്ഥക്ക് എംഎല്‍എയുടെ ഇടപെടലെന്ന് ബിജെപി"
english_title: "Elderly man dies after being beaten by neighbor; BJP blames MLA for police negligence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343198/elderly-man-dies-after-being-beaten-by-neighbor-bjp-blames-mla-for-police-negligence"
published_at: "2026-02-20T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998728c4f1eb_tyuu.JPG"
keywords: []
---

# അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ച സംഭവം; പൊലീസിന്റെ അനാസ്ഥക്ക് എംഎല്‍എയുടെ ഇടപെടലെന്ന് ബിജെപി

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ കീഴല്‍ മീത്തല്‍ ബാലന്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം പൊലീസിന്റെ അനാസ്ഥക്ക് എംഎല്‍എയുടെ ഇടപെടല്‍ കാരണമെന്ന് ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജുബിന്‍ ബാലകൃഷ്ണന്‍, ശശി കണ്ണോത്തറ, എം.കെ. രൂപേഷ്, വി.എം. മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് പഞ്ചായത്തിലെ കീഴല്‍ മീത്തല്‍ ബാലന്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം പൊലീസിന്റെ അനാസ്ഥക്ക് എംഎല്‍എയുടെ ഇടപെടല്‍ കാരണമെന്ന് ബിജെപി മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജുബിന്‍ ബാലകൃഷ്ണന്‍, ശശി കണ്ണോത്തറ, എം.കെ. രൂപേഷ്, വി.എം. മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ 8 ന് രാത്രിയായിരുന്നു ബാലനെ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മരണാസന്നനായി മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയതിനെ ചോദ്യം ചെയ്തതാണ് ബാലന്‍ അയല്‍വാസിയുടെ അക്രമത്തിന് ഇരയായതെന്നും വീട്ടിലേക്ക് വരുന്ന ബാലന്റെ മകനാണ് വിനോദന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് കണ്ടത്. വിവരമറിഞ്ഞ ബാലന്‍ കാര്യം ചോദിച്ചപ്പോഴാണ് അദ്ദേഹത്തെ വിനോദന്‍ ക്രൂരമായ മര്‍ദിച്ചതെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ബാലന്‍ അവശ നിലയിലായിരുന്നു. 16 ന് ബാലന്‍ മരിക്കുകയും ചെയ്തു.

ആശുപത്രിയില്‍ കിടക്കുന്ന ബാലന്റെ മരണ മൊഴി എടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല എന്നും പട്ടികജാതി വിഭാഗത്തില്‍ പെട്ട ബാലനെ മര്‍ദിച്ച അയല്‍വാസിയായ വിനോദന്‍ സിപിഎം പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണ് പ്രതിക്ക് അനുകൂലമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ബാലന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ എത്തിയ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ബാലന്റെ മകനോട് അറിയാതെയാണ് വിനോദന്‍ ബാലനെ മര്‍ദിച്ചതെന്നും സാരമാക്കരുതെന്നും പറഞ്ഞതായി ബാലന്റെ മകന്‍ പറഞ്ഞതായി ബിജെപി നേതാക്കള്‍ പറഞ്ഞു.

പേരാമ്പ്ര എംഎല്‍എയുടെ പഞ്ചായത്തില്‍ ജീവിക്കുന്ന ഒരു പാവപ്പെട്ട പട്ടികജാതിക്കാരന്‍ കൊല ചെയ്തപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എംഎല്‍എയുടെ പദവിയിലിരിക്കുന്ന സ്ഥലത്ത് ഉണ്ടായ ദാരുണമായ സംഭവം സമൂഹത്ത അത്ഭുതപ്പെടുത്തുന്നതാണെന്നും കൊലപാതകത്തിലെ പ്രതിയായ വിനോദന്‍ സിപിഎം പ്രവര്‍ത്തകന്‍ ആയതു കൊണ്ടാണ് എംഎല്‍എ അയാള്‍ക്ക് വേണ്ടി രംഗത്ത് വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഈ കാര്യത്തില്‍ മൗനത്തിലാണ്. മരിച്ച ആളിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനോ കൊലപാതകിയെ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായിട്ടില്ല എന്നും എംഎല്‍എയുടെ സജീവമായ ഇടപെടലാണ് ഇതിന്റെ പിന്നിലെന്നും പട്ടികജാതിക്കാരന്റെ കൊലപാതകിയെ രക്ഷപ്പെടുത്താനുള്ള എംഎല്‍എയുടെ പരസ്യമായ ഇടപെടലില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച് 2 ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചതായും അവര്‍ പറഞ്ഞു. ബാലന്റെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥക്ക് എതിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്കും ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി തയാറാകുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343198/elderly-man-dies-after-being-beaten-by-neighbor-bjp-blames-mla-for-police-negligence)